ആപ്പിളോ ആൻഡ്രോയ്ഡോ? ഏതാണു മികച്ചത്?

ലക്ഷക്കണക്കിനു ആന്‍ഡ്രോയ്‌ഡ്/ഐ ഓഎസ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചു വടക്കേ അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണു ഐഫോണ്‍ ആരാധരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ആപ്പിളോ ആൻഡ്രോയ്ഡോ? ഏതാണു മികച്ചത്?

ഗൂഗിളിന്റെ ആന്‍ഡ്രോയ്‌ഡിനേക്കാള്‍ സുസ്ഥിരമാണ് ആപ്പിളിന്റെ ഐഓഎസ് എന്നാണു പൊതുവേയുള്ള ധാരണ. വില കൂടുതലാണെങ്കിലും ഐഫോണ്‍ വാങ്ങിയാല്‍ നല്ലത് എന്ന മനോഭാവം വരുന്നതും ആ വിശ്വാസം കാരണമാണ്. എന്നാല്‍, ആപ്പിള്‍ ലോഗോ ഉള്ള ഐഫോണിനേക്കാള്‍ സ്ഥിരതയുള്ളതാണ് വില കുറഞ്ഞ ആന്‍ഡ്രോയ്‌ഡ് സ്മാര്‍ട്ട് ഫോണുകള്‍ എന്നറിയുകയാണെങ്കിലോ?

ബ്ലാന്‍കോ ടെക്‌നോളജി ഗ്രൂപ് നടത്തിയ പരീക്ഷണത്തില്‍ തെളിയുന്നതു മൊബൈല്‍ ഫോണിന്റെ സ്ഥിരതയും ആരോഗ്യവും കണക്കാക്കുമ്പോള്‍ ആന്‍ഡ്രോയ്‌ഡ് മുന്നിട്ടു നില്‍ക്കുന്നു എന്നാണ്. ലക്ഷക്കണക്കിന് ആന്‍ഡ്രോയ്‌ഡ് - ഐ ഓഎസ് സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചു വടക്കേ അമേരിക്ക, യൂറോപ്, ഏഷ്യ എന്നിവിടങ്ങളില്‍ നടത്തിയ പരീക്ഷണത്തിലാണ് ഐഫോണ്‍ ആരാധരെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

ഐഓഎസിലെ ആപ്പുകള്‍ ആന്‍ഡ്രോയ്‌ഡ് ആപ്പുകളേക്കാള്‍ മൂന്നു മടങ്ങു കൂടുതല്‍ ക്രാഷ് ആകുന്നുണ്ട് എന്നാണു കണ്ടെത്തല്‍. 2017 ന്റെ ആദ്യപാദത്തില്‍ ഐഓഎസ് 28% ക്രാഷ് രേഖപ്പെടുത്തിയപ്പോള്‍ ആന്‍ഡ്രോയ്‌ഡ് 10% മാത്രമേ രേഖപ്പെടുത്തിയുള്ളൂ. ആന്‍ഡ്രോയ്ഡില്‍ സാംസങ് ഗ്യാലക്‌സി എസ് 7 ഒമ്പതു ശതമാനം എന്ന ഏറ്റവും കുറഞ്ഞ ക്രാഷ് നിരക്കു രേഖപ്പെടുത്തി.

ഏറ്റവും പുതിയ ഐഫോണ്‍ 7, 7 പ്ലസ് എന്നിവ മുന്‍ മോഡലുകളേക്കാള്‍ പത്തു ശതമാനം കൂടുതല്‍ ക്രാഷ് രേഖപ്പെടുത്തി. ഇരു വിഭാഗത്തിലും ഏറ്റവും മികച്ചതെന്നു പ്രകടിപ്പിക്കുന്ന മോഡലുകളാണ് ഏറ്റവും മോശം പ്രകടനം നടത്തിയത് എന്നതാണ് അത്ഭുതം. ഈ വര്‍ഷം തുടക്കത്തില്‍ ഐഓഎസ് 10.2 അപ്‌ഡേറ്റ് പുറത്തിറക്കിയപ്പോള്‍ ആന്‍ഡ്രോയ്‌ഡ് 7.0 നോഗട്ട് ഫ്‌ളാഗ്ഷിപ്പ് മോഡലുകളില്‍ പോലും എത്തി. ഓഎസ്സുകളുടെ ഈ പതിപ്പുകളാണ് ഏറ്റവും മോശം പ്രകടനം കാഴ്ച വച്ചത്.

എന്തായാലും മികച്ച പ്രകടനം എന്ന ഉറപ്പുമായി എത്തുന്ന ഐഫോണിന്റെ പിടിയില്‍ നിന്നും ആന്‍ഡ്രോയ്ഡിനു കുറച്ച് ആശ്വാസം കിട്ടുന്നതായിരിക്കും പുതിയ പഠനം. ഇരു വിഭാഗങ്ങളിലും ഏറ്റവും കൂടുതല്‍ ക്രാഷ് ആകുന്ന ആപ്പ് ഫേസ്ബുക്ക് ആണെന്നതും ഒപ്പം.

Read More >>