ചിരിയിലുണ്ട് നൂറായിരം കാര്യങ്ങൾ

ചിരിയ്ക്ക് മനുഷ്യസഹജമായ വാസനയെന്നതോടൊപ്പം തന്നെ ചരിത്രപരമായ പ്രാധാന്യവും ഉണ്ടെന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു.

ചിരിയിലുണ്ട് നൂറായിരം കാര്യങ്ങൾ

പുഞ്ചിരിയ്ക്ക് ധാരാളം അര്‍ഥങ്ങളുണ്ടാകും. ചില രാജ്യങ്ങളില്‍ പുഞ്ചിരിക്കുന്നത് അത്ര ഊഷ്മളമായ കാര്യമല്ല. ഉദാഹരണത്തിന് റഷ്യ. റഷ്യക്കാര്‍ അധികം ചിരിക്കാത്തവരാണ്. കുടുംബ ഫോട്ടോയില്‍ പോലും മുഖം കല്ല് പോലെ വയ്ക്കുന്നവര്‍. എന്നാല്‍ അമേരിക്കക്കാരാകട്ടെ അപരിചിതരെ വഴിയില്‍ കണ്ടാല്‍പ്പോലും ഒരു ചിരി സമ്മാനിക്കുന്നവരാണ്. ചിലര്‍ക്ക് ചിരി സൗഹാര്‍ദ്ദത്തിന്റെ ലക്ഷണമാണ്. ചിലര്‍ക്ക് അപരിചിതര്‍ ചിരിക്കുന്നതില്‍ എന്തെങ്കിലും ചതി ദര്‍ശിക്കാനും സാധിക്കും.

പുഞ്ചിരി ആത്മവിശ്വാസത്തിന്റേയും ഉറപ്പിന്റെയും ചിഹ്നമാണ്. എന്നാലും, പുഞ്ചിരിയ്ക്ക് മനുഷ്യസഹജമായ കാരണങ്ങള്‍ അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടാകുമോയെന്ന് ചില അന്വേഷണങ്ങള്‍ നടന്നിരുന്നു. 2004 ല്‍ ഒരു പഠനത്തില്‍ 44 രാജ്യങ്ങളില്‍ നിന്നുമുള്ള ആയിരത്തോളം ആളുകളെ ഉള്‍പ്പെടുത്തി പുഞ്ചിരി പരിശോധിക്കപ്പെട്ടിരുന്നു. പുഞ്ചിരി അവര്‍ക്ക് എങ്ങിനെ തോന്നിയെന്നായിരുന്നു ചോദ്യം.

ജര്‍മ്മനി, സ്വിറ്റ്‌സര്‍ലാന്‌റ്, ചെന, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പുഞ്ചിരിയ്ക്കുന്നവര്‍ ബുദ്ധിമാന്മാരായിരിക്കും എന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജപ്പാന്‍, ഇന്ത്യ, ഇറാന്‍, തെക്കന്‍ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ചിരിക്കുന്ന മുഖങ്ങളെ ബുദ്ധി കുറഞ്ഞവയായിട്ടാണ് അടയാളപ്പെടുത്തിയത്. ഇന്ത്യ, അര്‍ജന്റീന, മാലദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ചിരിയെ വഞ്ചനയുമായിപ്പോലും ബന്ധപ്പെടുത്തി.

ഗവേഷണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് സാമൂഹികപരമായ ദുഷിപ്പിക്കല്‍ ചിരിയുടെ പരിണാമപരമായ പ്രത്യേകതകളെ നിരാകരിക്കുന്നു എന്നാണ്.

മറ്റൊരു പഠനത്തില്‍ പറയുന്നത് വ്യത്യസ്തമായ കാര്യമാണ്. കൂടുതല്‍ ചിരിക്കാറുള്ള അമേരിക്കക്കാരെ ആസ്പദമാക്കിയാണ് പഠനം നടന്നത്. കുടിയേറ്റക്കാര്‍ കൂടുതലുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ കൂടുതല്‍ ചിരിക്കുമെന്നായിരുന്നു പഠനഫലം. ചരിത്രപരമായ കാരണങ്ങളാണ് അതിന്റെ പിന്നിലുള്ളത്. ഭാഷയില്ലാതെ സൗഹൃദം സ്ഥാപിക്കാനുള്ള ഒരു വഴിയാണല്ലോ ചിരിക്കുക എന്നത്. 2015 ലെ ഒരു പഠനത്തില്‍ 1500 ആം ആണ്ട് മുതല്‍ മറ്റ് രാജ്യങ്ങളിലേയ്ക്ക് കുടിയേറിയവരുള്ള രാജ്യങ്ങളുടെ കണക്കുകള്‍ പരിശോധിച്ചു. കാനഡ, അമേരിക്ക എന്നീ രാജ്യങ്ങളായിരുന്നു മുന്നില്‍. കാനഡയില്‍ ഏതാണ്ട് 63 രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ ഏതാണ്ട് 83 രാജ്യങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ഉണ്ട്. ചൈന, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളില്‍ തുലോം കുറവാണിത്.

32 രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളില്‍ നിന്നും ശേഖരിച്ച അഭിപ്രായങ്ങള്‍ പരിശോധിച്ചതില്‍ നിന്നും വൈകാരികപ്രകടനം വൈവിധ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തി. എന്നു വച്ചാല്‍, കുടിയേറ്റക്കാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍ വിശ്വാസവും സഹകരണവും നേടാനായി കൂടുതല്‍ ചിരിക്കേണ്ടി വരുന്നു. ഭാഷാപരിമിതികള്‍ക്കിടയില്‍ വേറെ വഴിയില്ല. സാമൂഹികവൈവിധ്യം കൂടുതലുള്ള രാജ്യങ്ങളില്‍ ചിരി കൂടുതലാകാന്‍ മറ്റു കാരണങ്ങളുമുണ്ട്. കുടിയേറ്റക്കാര്‍ കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ സാമൂഹികബന്ധങ്ങള്‍ വളര്‍ത്തുന്നത് പുഞ്ചിരിയിലൂടെയാണ്. സാമൂഹികവൈവിധ്യം കുറഞ്ഞ രാജ്യങ്ങളില്‍ പുഞ്ചിരി ഉപയോഗിക്കുന്നത് 'കൂടുതല്‍ അടുക്കാന്‍' വേണ്ടിയായിരിക്കും. ഒരേ സമൂഹം മാത്രമുള്ള രാജ്യങ്ങളിലാകട്ടെ പുഞ്ചിരി അധികാരത്തിന്റെ/ഉച്ചനീചത്വത്തിന്റെ ലക്ഷണങ്ങളായിരിക്കും.

അതായത് അമേരിക്കക്കാര്‍ ചിരിക്കുന്നത് അവരുടെ സ്വീഡിഷ് മുത്തച്ഛന് അവരുടെ ഇറ്റാലിയന്‍ അയല്‍ക്കാരുമായി സൗഹൃദം സ്ഥാപിക്കാനായിരിക്കും എന്ന് കരുതാം.

അപ്പോള്‍ ഒരു ചോദ്യം:

വഴിയില്‍ കാണുന്ന ഒരു അപരിചിതന്‍ നിങ്ങളെ നോക്കി ചിരിക്കുകയാണെങ്കില്‍ എന്താകും കരുതുക? മൂന്ന് ഉത്തരങ്ങളില്‍ നിന്നും ഒന്ന് തിരഞ്ഞെടുക്കുക.

1. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു കരുതും

2. അയാള്‍ക്ക് വട്ടാണെന്നു കരുതും

3. അയാള്‍ അമേരിക്കക്കാരനാണെന്നു കരുതും

Read More >>