ഇനി ശിരവോസ്ത്രം മാറ്റാതെയും ഷാംപൂ ഉപയോഗിക്കാം; കണ്ടുപിടുത്തം മലേഷ്യന്‍ കമ്പനിയുടേത്

ഷാംപൂവിന്റെ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ കമന്റുകള്‍ വന്നിട്ടുണ്ട്. 'പരസ്യം വ്യാജമാണ്. ഇത് സാധിക്കുന്ന കാര്യമല്ല', 'ഏഷ്യയിലെ ഏറ്റവും വലിയ വിഡ്ഢികള്‍ മലേഷ്യക്കാരാണ്' എന്നിങ്ങനെയാണ് കമന്റുകള്‍.

ഇനി ശിരവോസ്ത്രം മാറ്റാതെയും ഷാംപൂ ഉപയോഗിക്കാം; കണ്ടുപിടുത്തം മലേഷ്യന്‍ കമ്പനിയുടേത്

ശിരോവസ്ത്രവും ഹിജാബുമൊക്കെയായി ബന്ധപ്പെട്ട് ലോകത്താകെ വിവാദങ്ങള്‍ നടക്കുമ്പോള്‍ ശിരോവസ്ത്രം അഴിക്കാതെ തന്നെ ഉപയോഗിക്കാവുന്ന ഷാംപൂവുമായി മലേഷ്യന്‍ കമ്പനി രംഗത്ത്.

നവമാധ്യമങ്ങളിലൂടെ മലേഷ്യന്‍ യുവതി ഷാംപൂ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളാണ് ആദ്യം പ്രചരിച്ചത്. 2.13 മിനിറ്റ് ദൈര്‍ഘ്യമുള്ള യൂ ട്യൂബ് വീഡിയോയില്‍ യുവതി ശിരോവസ്ത്രം അഴിച്ചുമാറ്റാതെ ഷാംപൂ ഉപയോഗിക്കുന്നത് കാണാം.


Mr. The All Shared എന്ന പരസ്യക്കമ്പനിയുടെ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എസ്‌കാര്‍വസ് എന്ന മലേഷ്യന്‍ കമ്പനിയുടേതാണ് പരസ്യം. എന്നാല്‍ ഷാംപൂവിന്റെ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നവമാധ്യമങ്ങളില്‍ കമന്റുകള്‍ വന്നിട്ടുണ്ട്. 'പരസ്യം വ്യാജമാണ്. ഇത് സാധിക്കുന്ന കാര്യമല്ല', 'ഏഷ്യയിലെ ഏറ്റവും വലിയ വിഡ്ഢികള്‍ മലേഷ്യക്കാരാണ്' എന്നിങ്ങനെയാണ് കമന്റുകള്‍.

Read More >>