​കഞ്ചാവിന്റെ 10 രോ​ഗശാന്തി ​ഗുണങ്ങൾ

ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ഒന്നാം അധ്യായത്തിൽ 12 ആം വാക്യമാണ് കഞ്ചാവ് ഉപയോ​ഗം നിഷിദ്ധമല്ല എന്ന വാദത്തിന് ബലം പകരാനായി ക്രിസ്ത്യാനികൾ മുന്നോട്ട് വെയ്ക്കുന്നത്. ''ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടു കൂടിയ വൃക്‌ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു'' എന്നാണ് ബൈബിളിലെ വാക്യം. ഏതായാലും കഞ്ചാവ് എന്ന സസ്യത്തിന് ഉള്ള ഔഷധ ​ഗുണങ്ങൾ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.

​കഞ്ചാവിന്റെ 10 രോ​ഗശാന്തി ​ഗുണങ്ങൾ

ലഹരിയെന്ന നിലയിൽ കാനബിസ് എന്ന ശാസ്ത്രീയ നാമമുള്ള കഞ്ചാവിന്റെ ഔഷധ ​ഗുണങ്ങളുടെ പട്ടിക ഓരോ ദിവസവും പുതിയ ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള കൂട്ടിച്ചേർക്കലുകളാൽ നീളുകയാണ്. ചരിത്രാതീത കാലം മുതൽ കഞ്ചാവ് മനുഷ്യർ പല ആവശ്യങ്ങൾക്കായി ഉപയോ​ഗിച്ചിരുന്നു. സമീപകാലത്ത് മരി ജുവാന നിയമ വിധേയമാക്കണമെന്ന ആവശ്യവും അതിനായുള്ള പ്രവർത്തനവും ഇന്ത്യയിലും ശക്തമായി. അമേരിക്കയിൽ പല സംസ്ഥാനങ്ങളും കഞ്ചാവിന് നിയമ സാധുത നൽകിക്കഴിഞ്ഞു. പല സംസ്ഥാനങ്ങളും അതിനായുള്ള നിയമ നടപടികൾ മുന്നോട്ട് കൊണ്ട പോവുന്നുമുണ്ട്. ആ​രോ​ഗ്യത്തിന് തികച്ചും ഹാനികരമായ മദ്യവും പുകയിലയും അനുവദനീയവും ആരോ​ഗ്യത്തിന് ​ഗുണകരമായ കഞ്ചാവ് നിയമ വിരുദ്ധവും ആയിരിക്കുന്ന സാഹചര്യത്തിന്റെ വൈരുദ്ധ്യമാണ് പലരും ചോദ്യം ചെയ്യുന്നത്.

മതങ്ങൾ പോലും കഞ്ചാവിനെ വിലക്കുന്നില്ല എന്ന വാദവും ശക്തമാവുകയാണ്. ബൈബിളിലെ ഉത്പത്തി പുസ്തകത്തിൽ ഒന്നാം അധ്യായത്തിൽ 12 ആം വാക്യമാണ് കഞ്ചാവ് ഉപയോ​ഗം നിഷിദ്ധമല്ല എന്ന വാദത്തിന് ബലം പകരാനായി ക്രിസ്ത്യാനികൾ മുന്നോട്ട് വെയ്ക്കുന്നത്. ''ഭൂമി എല്ലാത്തരം ഹരിത സസ്യങ്ങളും ധാന്യച്ചെടികളും വിത്തുള്ള ഫലങ്ങളോടുകൂടിയ വൃക്‌ഷങ്ങളും മുളപ്പിച്ചു. അവ നല്ലതെന്നു ദൈവം കണ്ടു'' എന്നാണ് ബൈബിളിലെ വാക്യം. ഏതായാലും കഞ്ചാവ് എന്ന സസ്യത്തിന് ഉള്ള ഔഷധ ​ഗുണങ്ങൾ ശാസ്ത്രീയമായി തെളിയക്കപ്പെട്ടതാണ്.

അമേരിക്കയിലെ സെനറ്ററും റിപ്പബ്ലിക്കൻ നേതാവ് ജോൺ മക്കെയ്ന് ബ്രെയിൻ റ്റ്യൂമർ ആണ് എന്ന വാർത്ത പുറത്തു വന്നപ്പോൾ മെഡിക്കൽ മരിജുവാനക്ക് മക്കൈന്റെ രോ​ഗം ഭേദമാക്കാനാവും എന്ന് കാണിച്ചു പ്രമുഖ ശാസ്ത്ര ജേണലുകളിലടക്കം ലേഖനങ്ങൾ വന്നിരുന്നു. പുകവലിയോ മദ്യപാനമോ പോലെ ആരോ​ഗ്യമുന്നറിയിപ്പ് നൽകേണ്ട ഒരു വസ്തുവല്ല കഞ്ചാവെങ്കിലും അതിന് ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം ചർച്ച ചെയ്യപ്പെടുമ്പോഴാണ് കഞ്ചാവിന്റെ നിരവധി ഔഷധ ​ഗുണങ്ങൾ ബിസിനസ് ഇൻസൈഡർ പ്രസിദ്ധീകരിച്ചത്.

1. കാഴ്ച നഷ്ടപ്പെടുത്തുന്ന ​ഗ്ലൗക്കോമ രോ​ഗത്തിന് മരിജുവാന പരിഹാരമാകും

നേത്ര​ഗോളത്തിൽ സമ്മർദ്ദം കൂടുന്ന രോ​ഗമാണ് ​ഗ്ലൗക്കോമ.നേത്ര നാഡിക്ക് തകരാറ് സംഭവിക്കുകയും അതിലൂടെ അന്ധതയുണ്ടാക്കുകയും ചെയ്യുന്ന ഈ രോ​ഗത്തെ തടയാൻ കഞ്ചാവിന് കഴിയും. കണ്ണിനുള്ളിലെ സമ്മർദ്ദം കുറക്കാൻ കഞ്ചാവ് സഹായിക്കുന്നുവെന്ന് നേത്ര രോ​ഗ ​ഗവേഷണ കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവ് ഉപയോ​ഗം രോ​ഗത്തിന്റെ വളർച്ചയുടെ വേ​ഗത കുറയ്ക്കും അങ്ങനെ അന്ധതയെ തടയും.

2. ശ്വാസകോശത്തെ ശക്തിപ്പെടുത്തും

അമേരിക്കൻ മെ‍ഡിക്കൽ അസോസിയേഷൻ ജേണൽ 2012 ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത് കഞ്ചാവിന് ശ്വാസകോശ ശേഷി വർദ്ധിപ്പിക്കാനാവും എന്നാണ്. കഞ്ചാവ് വലിക്കുന്നത് പുകയില പോലെ ശ്വാസകോശത്തെ തകരാറിലാക്കില്ലെന്നും ലേഖനം പറയുന്നു. ​ഗവേഷകർ കണ്ടെത്തിയതനുസരിച്ച് പുകവലിക്കാരുടെ ശ്വാസകോശം കാലം ചെല്ലുമ്പോൾ ക്ഷയിക്കുമ്പോൾ കഞ്ചാവ് ഉപയോ​ഗിക്കുന്നവരുടെ ശ്വാസകോശ ശേഷി വർദ്ധിക്കുന്നു.

3. അപസ്മാരത്തെ നിയന്ത്രിക്കുന്നു

അപസ്മാര മൂർച്ഛയെ നിയന്ത്രിക്കാനുള്ള കഴിവ് കഞ്ചാവിനുണ്ട്. വെർജീനിയ കോമൺവെൽത് സർവ്വകലാശാല 2003 ൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഫാർമക്കോളജി ആന്റ് എക്സിപിരിമെന്റൽ തെറാപ്യൂട്ടിക്സ് ജേണലിൽ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

4. അർബുദത്തെ തടയും

കഞ്ചാവിന്റെ ഏറ്റവും പ്രധാനപ്പെട്ട ഔഷധ ശേഷി എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും അർബുദത്തെ തടയാനുള്ള കഴിവിനെ. സാൻഫ്രാൻസിസ്കോയിലെ കലിഫോർണിയ പസഫിക് മെഡിക്കൽ സെന്റർ 2007 ൽ നടത്തിയ ​ഗവേഷണത്തിൽ ‌‍കണ്ടെത്തിയത് ക്യാൻസർ പടരുന്നത് തടയാൻ കഞ്ചാവിന് കഴിയും എന്നാണ്. ഐഡി-1 എന്ന ജീനാണ് അർബുദം വ്യാപിക്കാൻ ഇടയാക്കുന്നത്. അർബുദ കോശങ്ങൾ ഈ ജീനിന്റെ പകർപ്പുകൾ സൃഷ്ടിച്ചാണ് ശരീരത്തിൽ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നത്. ഈ ജീനിനെ നിർവീര്യമാക്കുകയാണ് കഞ്ചാവ് ചെയ്യുന്നതെന്ന് മോളിക്യുലാർ ക്യാൻസർ തെറാപ്യൂട്ടിക്സ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. അമേരിക്കയിലും സ്പെയിനിലും ഇസ്രായേലിലും നടന്ന പരീക്ഷണങ്ങളും അർബുദ കോശങ്ങളെ നശിപ്പിക്കാനുള്ള കഞ്ചാവിന്റെ കഴിവിനെ സ്ഥിരീകരിക്കുന്നു. ക്യാൻസർ ചികിത്സയുടെ ഭാ​ഗമായള്ള കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങളെ നിയന്ത്രിക്കാനും കഞ്ചാവിന് കഴിയും.

5. മറവിരോ​ഗത്തെ തടയും

വാർദ്ധക്യത്തോടൊപ്പമെത്തുന്ന സ്മൃതിനാശമെന്ന അൽഷൈമേഴ്സ് രോ​ഗത്തിന്റെ വ്യാപനത്തെ തടയാൻ കഞ്ചാവിന് കഴിയും. തലച്ചോറിലെ ജിപിഎസ് സംവിധാനത്തിന്റെ ക്ഷമത നശിക്കുന്നതോടെ വന്നെത്തുന്ന മറവിയുടെ മഹാരോ​ഗത്തിന് കാരണം തലച്ചോറിലെ അമിലോയിഡ് പ്ലേക്കിന്റെ രൂപപ്പെടലിലൂടെയാണ്. ഇതിന്റെ രൂപപ്പെടലിന് ഇടയാക്കുന്ന എൻസൈമുകളെ തടയുന്നതിലൂടെയാണ് കഞ്ചാവ് അൽഷൈമേഴ്സിന്റെ വ്യാപനത്തെ ചെറുക്കുന്നത്. മോളിക്യൂലാർ ഫാർമസ്യൂട്ടിക്സിന്റെ 2006 ലെ പഠനത്തിലാണ് കണ്ടെത്തൽ.

6. പേശികളെ ബാധിക്കുന്ന സ്ക്ളെറോസിസിന് പരിഹാരം

കനേഡിയൻ മെഡിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച പഠനപ്രകാരം പേശീകാഠിന്യ രോ​ഗങ്ങൾക്ക് കഞ്ചാവ് ആശ്വാസം പകരും. നാഡീവലിവ് പോലെയുള്ള പ്രശ്നങ്ങൾക്കും കഞ്ചാവ് പരിഹാരമാണ്.

7. ഉദരരോ​ഗങ്ങൾക്ക് പരിഹാരം

വിവിധങ്ങളായ ഉദര രോ​ഗങ്ങൾക്ക് കഞ്ചാവ് മരുന്നാണ്. അൾസർ പോലെയുള്ള രോ​ഗാവസ്ഥകൾക്ക് കഞ്ചാവ് പരിഹാരമാണെന്നാണ് 2010 ൽ നോട്ടിം​ഗാം സർവ്വകലാശാലയുെട ​ഗവേഷണഫലങ്ങൾ പറയുന്നു. പഠനം ഫാർമക്കോളജി ആൻഡ് എക്സ്പെരിമെന്റൽ തെറാപ്യൂടിക്സ് ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബാക്ടീരിയ ബാധമൂലം ഉണ്ടാകുന്ന കുടൽ രോ​ഗങ്ങളെയും കഞ്ചാവ് ശമിപ്പിക്കും.

8 ഹെപ്പറ്റൈറ്റിസ് സി ചികിത്സയക്ക് സഹായം

ഹെപ്പറ്റൈറ്റിസ് സിയുടെ ചികിത്സയ്ക്കുള്ള പാർശ്വഫലങ്ങളെ കഞ്ചാവിന് തടയാനാവും. ക്ഷീണം, ഛർദ്ദി, പേശീവേദന, വിശപ്പില്ലായ്മ, വിഷാദം തുടങ്ങിയ പാർശ്വഫലങ്ങളെ ഭയന്ന് ഹെപ്പറ്റൈറ്റിസ് സി ക്ക് ചികിത്സക്ക് തയ്യാറാവാറില്ല. ഈ പ്രശ്നങ്ങൾക്ക് കഞ്ചാവ് പരിഹാരമാണെന്നാണ് 2006 ൽ യൂറോപ്യൻ ജേണൽ ഓഫ് ​ഗ്യാസ്ട്രോയെന്ററോളജി ആൻഡ് ഹെപ്പറ്റോളജി നടത്തിയ പഠന പ്രകാരം മരിയുവാന ഉപയോ​ഗിക്കുന്ന ഹെപ്പറ്റൈറ്റിസ് സി രോ​ഗികളിൽ 86 ശതമാനം ആളുകൾ ചികിത്സ പൂർത്തിയാക്കിയപ്പോൾ കഞ്ചാവ് ഉപയോ​ഗക്കാത്ത 26 ശതമാനം പേർ മാത്രമാണ് ചികിത്സ പൂർത്തിയാക്കിയത്.

9. സന്ധിവാതത്തിന് ആശ്വാസം

വേദനയും ക്ഷോഭവും കുറച്ച് സന്ധിവാതത്തിന്റ അസ്കിതകൾക്ക് ആശ്വാസം നൽകാൻ കഞ്ചാവിന് കഴിവുണ്ട്. 2011 ലെ കണ്ടെത്തലാണ് ഇത്.

10 ശരീരത്തെ സുന്ദരമാക്കും

ആരോ​ഗ്യകരമായി ശരീരം നിലനിർത്താൻ സഹായിക്കും വിധം ശരീരത്തിന്റെ ചയാപചയ പ്രക്രിയയെ ആരോ​ഗ്യകരമാക്കാൻ കഞ്ചാവിന് കഴിവുണ്ടെന്ന് അമേരിക്കൽ മെഡിസിൻ ജേണൽ 2015 ഏപ്രിലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള കഴിവാണ് കഞ്ചാവിന് ശരീരത്തെ മെലിഞ്ഞതാക്കി നിലനിർത്താനുള്ള ശേഷി നൽകുന്നത്.

Read More >>