ശുക്രനിലേയ്ക്ക് കണ്ണെറിഞ്ഞ് ഇസ്രോ;കൂടുതൽ പഠനങ്ങള്‍ക്കുള്ള നിർദ്ദേശം സമർപ്പിക്കാൻ ശാസ്ത്രജ്ഞർക്ക് നിർദ്ദേശം

ശുക്രനെക്കുറിച്ചുള്ള പഠനത്തിൽ വളരെ മുന്നേറിയിട്ടുണ്ടെങ്കിലും ഇനിയും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മേഖലകള്‍ ഉണ്ട്. അവ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ഇസ്രോ പര്യവേക്ഷണ പദ്ധതി ആസൂത്രണം ചെയ്യുക. കൂടുതൽ പഠനങ്ങള്‍ക്കുള്ള നിർദ്ദേശം സമർപ്പിക്കാൻ ഇസ്രോ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടിട്ടുണ്ട്

ശുക്രനിലേയ്ക്ക് കണ്ണെറിഞ്ഞ് ഇസ്രോ;കൂടുതൽ പഠനങ്ങള്‍ക്കുള്ള നിർദ്ദേശം സമർപ്പിക്കാൻ    ശാസ്ത്രജ്ഞർക്ക് നിർദ്ദേശം

സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനിലേയ്ക്ക് ബഹിരാകാശപേടകം അയയ്ക്കാന്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഇസ്രോ തയ്യാറെടുക്കുന്നു. ശുക്രന്‌റെ അന്തരീക്ഷം, ഉപരിതലം, സൂര്യനും ശുക്രനും തമ്മിലുള്ള സമ്പര്‍ക്കം തുടങ്ങിയവയെക്കുറിച്ചുള്ള പരീക്ഷണങ്ങളാണ് ഇസ്രോയുടെ ലക്ഷ്യം. രാജ്യത്തെ ശാസ്ത്രജ്ഞന്മാരിൽ നിന്നും ഈ പ്രഭാതനക്ഷത്രത്തെപ്പറ്റിയുള്ള കൂടുതൽ പഠനങ്ങള്‍ക്കുള്ള നിർദ്ദേശം സമർപ്പിക്കാൻ ഇസ്രോ ആവശ്യപ്പെട്ടു

.ശുക്രനിലേയ്ക്കുള്ള പര്യവേക്ഷണം ഇസ്രോ 1960 കളില്‍ ആരംഭിച്ചതാണ്. ശുക്രനെക്കുറിച്ചുള്ള പഠനത്തിൽ വളരെ മുന്നേറിയിട്ടുണ്ടെങ്കിലും ഇനിയും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മേഖലകള്‍ ഉണ്ട്. അവ കൂടി ഉള്‍പ്പെടുത്തിയായിരിക്കും പുതിയ പദ്ധതി ആസൂത്രണം ചെയ്യുക.

ഭൂമിയുടെ ഇരട്ടസഹോദരിയായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. വലുപ്പം, പിണ്ഡം, സാന്ദ്രത, ഗുരുത്വാകര്‍ഷണം തുടങ്ങിയവ ഏതാണ്ട് ഭൂമിയുടേതിനു സമാനമായതു കൊണ്ടാണത്. രണ്ട് ഗ്രഹങ്ങളും രൂപപ്പെട്ടത് ഏതാണ്ട് 4.5 ലക്ഷം കോടി വര്‍ഷങ്ങള്‍ക്കു മുമ്പാണെന്ന് കരുതപ്പെടുന്നു.

1985 ന് ശേഷം ശുക്രനില്‍ ഒരു പേടകവും ഇറങ്ങിയിട്ടില്ല. മനുഷ്യനിര്‍മ്മിതമായ എന്തെങ്കിലും ഒന്ന് ആ ഗ്രഹത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് മൊത്തത്തില്‍ 127 മിനിറ്റുകള്‍ മാത്രമാണ്.

ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ക്കുള്ള ധനസഹായത്തില്‍ ശുക്രനും ഉള്‍പ്പെട്ടിട്ടുണ്ട്. പദ്ധതിയ്ക്കുള്ള അനുമതി ലഭിച്ചെങ്കിലും പേടകം എപ്പോഴായിരിക്കും വിക്ഷേപിക്കുക എന്ന് കൃത്യമായി പറയാനാവില്ലെന്ന് ഇസ്രോയിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Story by
Read More >>