ഇഷ്ടാനുസരണം ഇനി ആർക്കും പറക്കാം; 'പറക്കും കാര്‍' വരുന്നു! ഈ വര്‍ഷം വിപണിയിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍

എട്ട് മോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം ഹെലികോപ്ടര്‍ പോലെയാണ് പറന്നുയരുന്നതും ഇറങ്ങുന്നതും. ഏതാണ്ട് 100 കിലോഗ്രാം ഭാരം ഉണ്ടാകും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയും. 15 അടി ഉയരത്തിലായിരിക്കും പറക്കല്‍. 2017 അവസാനത്തോടെ വിപണിയിൽ എത്തിക്കാനാണു ലക്ഷ്യം.

ഇഷ്ടാനുസരണം ഇനി ആർക്കും പറക്കാം; പറക്കും കാര്‍  വരുന്നു!   ഈ വര്‍ഷം വിപണിയിലെത്തുമെന്ന് നിര്‍മ്മാതാക്കള്‍

ഒടുവിൽ പറക്കും 'കാര്‍' യാഥാർഥ്യമാകുന്നു.സിലിക്കന്‍ വാലി സ്റ്റാര്‍ട്ട് അപ് കമ്പനിയായ കിറ്റി ഹാക്ക് ഈ വര്‍ഷം "സ്വകാര്യ പറക്കും യന്ത്രം" വിപണിയിലിറക്കുമെന്ന് അറിയിച്ചു. ഗൂഗിള്‍ സ്ഥാപകരിലൊരാളായ ലാറി പേജും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്.

'വ്യക്തിപരമായ ഒരു വിമാനം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയാണു ഞങ്ങളുടെ ലക്ഷ്യം. എല്ലാവര്‍ക്കും സ്വന്തം വിമാനം എന്നാകുമ്പോള്‍ അവസരങ്ങളുടെ അളവില്ലാത്ത ലോകം അവര്‍ക്കു തുറന്നു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു,' കിറ്റി ഹാക്ക് പറയുന്നു.

2017 അവസാനത്തോടെ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന പേഴ്‌സണല്‍ ഫ്‌ളൈയിംഗ് മഷീന്‍ അഥവാ പറക്കും കാറിന്റെ പ്രവർത്തന മാതൃക കിറ്റി ഹാക്ക് അവതരിപ്പിച്ചു. എട്ട് മോട്ടോറുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം ഹെലികോപ്ടര്‍ പോലെയാണ് പറന്നുയരുന്നതും ഇറങ്ങുന്നതും. ഏതാണ്ട് 100 കിലോഗ്രാം ഭാരം ഉണ്ടാകും ഇതിന്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയും. 15 അടി ഉയരത്തിലായിരിക്കും പറക്കല്‍.

പരീക്ഷിച്ച് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയ ഈ പറക്കും കാർ ഉപയോഗിക്കാന്‍ അമേരിക്കയില്‍ നിയമതടസ്സം ഇല്ലെന്നാണു നിര്‍മ്മാതാക്കള്‍ പറയുന്നത്. പൈലറ്റ് ലൈസന്‍സും ആവശ്യമില്ല. ആകെ ആവശ്യമുള്ളത് ട്രെയിനിംഗ് മാത്രമാണ്.

കിറ്റി ഹാക്ക് കമ്പനിയെക്കുറിച്ച് വളരെ കുറച്ചു വിവരങ്ങളേ അവരുടെ വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ളൂ. ലാറി പേജ് ലക്ഷക്കണക്കിനു ഡോളര്‍ ഈ കമ്പനിയില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗൂഗിളിന്‌റെ ഡ്രൈവറില്ലാ കാറിന്‌റെ പിതാവ് എന്നു വിശേഷിക്കപ്പെടുന്ന സെബാസ്റ്റിന്‍ ത്രണ്‍ ആണ് കിറ്റി ഹാക്കിന്‌റെ പ്രസിഡന്‌റ്.

Read More >>