എന്താണ് എഫ്‌സി‌ആർ‌എ ?

വിദേശ ഫണ്ടിംഗ് രജിസ്ട്രേഷന് അനുസൃതമായി വ്യക്തികളും സംഘടനകളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടി ആഭ്യന്തര മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.

എന്താണ് എഫ്‌സി‌ആർ‌എ ?

എന്താണ് എഫ്‌സി‌ആർ‌എ?

ഫോറിൻ കോൺ‌ട്രിബ്യൂഷൻ റെഗുലേഷൻ ആക്റ്റ് 1976 അല്ലെങ്കിൽ എഫ്‌സി‌ആർ‌എ എന്നത് വിദേശപണം സ്വീകരിക്കുന്നതിനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ ഒരു നിയമമാണ്. അത്തരം സംഭാവനകൾ ഇന്ത്യയിലെ ഏതെങ്കിലും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളെ സ്വാധീനിക്കില്ല എന്ന് ഉറപ്പു വരുത്താനാണിത്. ദുരുദ്ദേശമില്ലാത്ത സംഭാവനകൾക്കു നിയമ വ്യവസ്ഥകൾ പാലിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമല്ല. എല്ലാ വർഷവും വാർഷിക റിട്ടേൺ സമർപ്പിക്കുന്നതാന് ഇതിൽ പ്രധാനം. ഈ നിയമം നടപ്പാക്കുന്നത് ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയമാണ്.

വിദേശ ഫണ്ടിംഗ് രജിസ്ട്രേഷന് അനുസൃതമായി വ്യക്തികളും സംഘടനകളും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ടി ആഭ്യന്തര മന്ത്രാലയത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക വിഭാഗമാണ് ഇക്കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അന്തർദ്ദേശീയ ഫണ്ടിംഗ് രജിസ്‌ട്രേഷനുള്ള എൻ‌ജി‌ഒയ്ക്ക് വിദേശത്തു നിന്നുള്ള സബ്‌സിഡികൾ സ്വീകരിക്കാനും അനുവാദമുണ്ട്.

എന്തുകൊണ്ട് എഫ്‌സി‌ആർ‌എ?

സുതാര്യമല്ലാത്ത രീതിയില്‍ വിദേശ സഹായം സ്വീകരിക്കുന്നത് ദേശസുരക്ഷക്ക് ഭീഷണിയായാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിലുള്ള വ്യക്തികളുടെയും സംഘടനകളുടെയും എഫ് സി ആർ എ രെജിസ്ട്രേഷൻ റദ്ധാക്കപ്പെടുകയും ചെയ്യും. 2010 ഈ നിയമം പരിഷ്കരിച്ചതിന് ശേഷം 2017 വരെ ഇന്ത്യയിൽ ഇരുപതിനായിരത്തോളം സ്ഥാപനങ്ങളുടെയും,സംഘടനകളുടെയും രെജിസ്ട്രേഷനുകളാണ് റദ്ദ് ചെയ്തത്.

ഈ നിയമ പ്രകാരം റദ്ദാക്കപ്പെട്ട ഇരുപതിനായിരത്തിൽ 1100 സ്ഥാപനങ്ങളും, സംഘടനകളും കേരളത്തിലാണ്. ഇതിൽ ഏറിയ പങ്കും ക്രിസ്ത്യൻ സ്ഥാപനങ്ങളും,സംഘടനകളുമാണ്. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വിദേശ സഹായം ലഭിച്ചിരുന്നത്‌ കെപി യോഹന്നാന്റെ നിയന്ത്രണത്തിലുള അയന ചാരിറ്റബിൾ ട്രസ്റ്റ്, ബിലീവേഴ്സ് ചർച്ച് ,ഗോസ്പൽ ഫോർ ഏഷ്യ ,ലവ് ഇന്ത്യ മിനിസ്ട്രീസ് ,ലാസ്റ്റ് അവർ മിനിസ്ട്രി എന്നീ സംഘടനകളാണ്. ഇവക്കെല്ലാം കൂടി 1886 കോടി രൂപയുടെ വിദേശ സഹായമാണ് 2016 വരെ ലഭിച്ചത്. ഈ സംഘടനകളുടെ എഫ് സി ആർ എ രെജിസ്ട്രേഷൻ 2017 ൽ റദ്ദാക്കുകയും വിദേശ സഹായം സ്വീകരിക്കുന്നത് തടയുകയും ചെയ്തിരുന്നു.

സോളിഡാരിറ്റി, റോട്ടറി ക്ലബ് കോഴിക്കോട്,ശാന്തി മന്തിരം ,ഇന്ദിരഗാന്ധി നാഷണൽ ഫൗണ്ടേഷൻ,യോഗക്ഷേമ ട്രസ്റ്റ്,കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി,പൊന്തക്കൊസ്ത് ചർച്ച് ഓഫ് ഗോഡ് എന്നിവ എഫ് സി ആർ എ റദ്ധാക്കപ്പെട്ട സംഘടനകളിൽ ചിലതാണ്.

Read More >>