ഒന്ന് തല ചായ്ക്കാനൊരിടം: പോഡ് ഹോട്ടൽ ഇന്ത്യയിലും

1979 ഇൽ ജപ്പാനിലാണ് പോഡ് ഹോട്ടൽ അല്ലെങ്കിൽ കാപ്സ്യൂൾ ഹോട്ടൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. യാത്രകൾക്കിടയിൽ താങ്ങാവുന്ന നിരക്കിൽ ഒന്ന് തല ചായ്ക്കാൻ മാത്രം ഒരിടം എന്നതാണ് പോഡ് ഹോട്ടലിന്റെ ലക്ഷ്യം. പിന്നീട് ചൈനയിലും യൂറോപ്പിലും പോഡ് ഹോട്ടലുകൾ മുളച്ചു. ആ പാത പിന്തുടർന്നാണ് ഇന്ത്യയിലും പോഡ് ഹോട്ടൽ തുടങ്ങിയിരിക്കുന്നത്.

ഒന്ന് തല ചായ്ക്കാനൊരിടം: പോഡ് ഹോട്ടൽ ഇന്ത്യയിലും

ലോഡ്ജുകളുടെ സ്മാർട്ട് രൂപമായ പോഡ് ഹോട്ടൽ ഇന്ത്യയിലുമെത്തി. മുംബൈയിലെ അന്ധേരിയിലാണ് ഇന്ത്യയിലെ ആദ്യത്തെ അർബൻപോഡ് പ്രവർത്തനം ആരംഭിച്ചത്. താങ്ങാവുന്ന നിരക്കിൽ താമസിക്കാവുന്ന സ്മാർട്ട് പോഡ് ഹോട്ടൽ ആണിത്. 140 യൂണിറ്റുകളുള്ള അർബൻപോഡ് ആണ് ഉള്ളത്.

1979 ഇൽ ജപ്പാനിലാണ് പോഡ് ഹോട്ടൽ അല്ലെങ്കിൽ കാപ്സ്യൂൾ ഹോട്ടൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. യാത്രകൾക്കിടയിൽ താങ്ങാവുന്ന നിരക്കിൽ ഒന്ന് തല ചായ്ക്കാൻ മാത്രം ഒരിടം എന്നതാണ് പോഡ് ഹോട്ടലിന്റെ ലക്ഷ്യം. പിന്നീട് ചൈനയിലും യൂറോപ്പിലും പോഡ് ഹോട്ടലുകൾ മുളച്ചു. ആ പാത പിന്തുടർന്നാണ് ഇന്ത്യയിലും പോഡ് ഹോട്ടൽ തുടങ്ങിയിരിക്കുന്നത്.

ഇപ്പോൾ ഒരു ഹോട്ടലിന് 5-15 കോടി വരെ നിക്ഷേപം ആവശ്യമായി വരുന്നുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 10-20 കോടി രൂപയുടെ നിക്ഷേപവുമായി വികസിപ്പിക്കാനാണ് അർബൻപോഡ് ഡയറക്ടർ ആയ ഹിരൺ ഗാന്ധി പറയുന്നത്.

50 മുതൽ 90 ചതുരശ്ര അടി വരെ വലുപ്പമുള്ള പോഡുകളാണ് ലഭ്യമായിട്ടുള്ളത്. ഉന്നത സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഇന്റീരിയർ ആണ് പോഡിൽ ഉപയോഗിച്ചിട്ടുള്ളത്. ഒരു രാത്രി താമസിക്കാൻ ഏതാണ്ട് 2000 രൂപ ചെലവാകും.

ഒരു കിടക്ക, ലോക്കർ, ടിവി, വൈ-ഫൈ, എയർ കണ്ടീഷനർ, റീഡിംഗ് ലൈറ്റ്, പവർ സോക്കറ്റ്, ഹാംഗർ, ഡ്രസ്സർ എന്നിവയാണ് പോഡിനുള്ളിലെ സൗകര്യങ്ങൾ. പ്രത്യേക കുളിമുറി സൗകര്യം ഉണ്ടാവില്ല. 8 പോഡുകൾക്ക് ഒരു കുളിമുറി എന്ന വിധത്തിൽ കുളിമുറി സൗകര്യം ലഭ്യമാകും.

ഇന്ത്യയിലെ വികസിച്ചു വരുന്ന ടൂറിസം മേഖലയാണ് അർബൻപോഡുകൾ തുടങ്ങാൻ പ്രേരിപ്പിച്ചതെന്ന് ഗാന്ധി പറയുന്നു. ഏത് പ്രായത്തിലുള്ളവർക്കും സൗകര്യപ്രദമായി ഉപയോഗിക്കാവുന്നതായിരിക്കും പോഡുകൾ.

Read More >>