ഇനി ഫ്ലെെറ്റിലും ഫോൺ ഉപയോഗിക്കാം; പുതിയ നീക്കവുമായി ട്രായ്

ഇൻ ഫ്ലെെറ്റിലും കണക്റ്റിവിറ്റി സർവീസസ് എന്ന പേരിൽ പ്രത്യേക സേവനദാതാവിനു രൂപം നൽകാനാണ് ട്രായിയുടെ നീക്കം. പ്രതിവർഷം ഒരു രൂപ നിരക്കിലായിരിക്കും സേവനം.

ഇനി ഫ്ലെെറ്റിലും ഫോൺ ഉപയോഗിക്കാം; പുതിയ നീക്കവുമായി ട്രായ്

രാജ്യത്തെ ആഭ്യന്തര വിമാന സർവീസുകളിൽ മുഴുവൻ സമയവും മൊബൈൽ സേവനങ്ങൾ ഉപയോഗിക്കാൻ കഴിയണമെന്ന ശുപാർശയുമായി ട്രായ്. വിശദമായ ചർച്ചകൾക്ക് ശേഷമാണ് ട്രായിയുടെ തീരുമാനം.

ഏറ്റവും കുറഞ്ഞത് 3000 മീറ്റർ ഉയരത്തിൽ വരെ മൊബൈൽ ഉപയോഗിക്കാൻ സാധിക്കണമെന്നാണ് ട്രായിയുടെ നിർദേശം. ടേക്ക് ഓഫിന് ശേഷം 4-5 മിനിറ്റുകൾക്കുള്ളിൽ വോയ്‌മാനങ്ങൾ ഈ ദൂരം താണ്ടാറുണ്ട്. ഇതിനായി ഇൻ ഫ്‌ളൈറ്റ് കണക്റ്റിവിറ്റി സർവീസസ് എന്ന പേരിൽ പ്രത്യേക സേവനദാതാവിനു രൂപം നൽകാനാണ് ട്രായിയുടെ നീക്കം. പ്രതിവർഷം ഒരു രൂപ നിരക്കിലായിരിക്കും സേവനം.

ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷന് കീഴിൽ രജിസ്റ്റർ ചെയ്ത സ്വദേശിയെ വിദേശിയോ ആയ ഏതു സേവനദാതാവിനും ഈ കരാർ ഏറ്റെടുക്കാനാവും. ഇരുവർക്കുമുള്ള നിബന്ധനകളും ഒന്ന് തന്നെയാവും.

Read More >>