സീ ന്യൂസ് തലവനും ബിജെപി എം.പിയുമായ സുഭാഷ് ചന്ദ്ര സര്‍ക്കാറിനെ വെട്ടിച്ചത് 11000 കോടി രൂപ; ദേശീയത തുടിക്കുന്നു..

അടുത്തിടെ നടന്ന ഇന്ത്യ പാകിസ്ഥാൻ ചാമ്പ്യൻസ് മത്സരങ്ങള്‍ സീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയതയോടുള്ള ആദരവാണ് ഇതിനു കാരണമായി സുഭാഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെ വിവരിച്ചത്.

സീ ന്യൂസ് തലവനും ബിജെപി എം.പിയുമായ സുഭാഷ് ചന്ദ്ര സര്‍ക്കാറിനെ വെട്ടിച്ചത് 11000 കോടി രൂപ; ദേശീയത തുടിക്കുന്നു..

സുഭാഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള എസ്സൽ ഗ്രൂപ്പുമായി വളരെയടുത്ത ബന്ധമുള്ള സ്ഥാപനം ഉള്‍പ്പെടെ കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സിഎജി) നാലു സ്വകാര്യ കമ്പനികളുടെ പ്രവര്‍ത്തനത്തെ സ്തംഭിപ്പിച്ചു 2012-2015 മുതൽ മിസോറാം സംസ്ഥാനത്തിന്റെ ലോട്ടറി വിതരണത്തിലാണ് വന്‍ ക്രമകേട്‌ കണ്ടെത്തിയിരിക്കുന്നത്. ഉന്നതരായ സർക്കാർ ഉദ്യോഗസ്ഥരും സുഭാഷ് ചന്ദ്രന്റെ മകൻ, സഹോദരൻ എന്നിവരാണ് പ്രസ്തുത കമ്പനിയുടെ പ്രധാനപ്പെട്ട ഓഹരി ഉടമകള്‍


ഹരിയാനയില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗമാണ് സീ ചാനലുകളുടെ ഉടമയായ സുഭാഷ് ചന്ദ്ര. നരേന്ദ്രമോദി സര്‍ക്കാരിനായി തെരഞ്ഞെടുപ്പ് കാലയളവില്‍ ഏറ്റവുമധികം പ്രചരണം നടത്തിയതും സീ ഗ്രൂപ്പ് ചാനലുകളായിരുന്നു.സോവിയറ്റ് യൂണിയനിലേക്കു അരി കയറ്റുമതി ചെയ്തു വന്നിരുന്ന സുഭാഷ് ചന്ദ്രയുടെ ആര്‍.എസ്.എസ് അനുഭാവമാണ് പില്‍ക്കാലത്ത് ബിജെപിയില്‍ എത്തപ്പെടാനുള്ള കാരണം.നാലു വർഷം മുമ്പ് കല്‍ക്കരി ഇടപാടുമായി ബദ്ധപ്പെട്ടു സീ ന്ദി ചാനൽ എഡിറ്റർ സുധിർ ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തതും തുടര്‍ന്ന് ഒരു മാസത്തോളം തിഹാർ ജയിലില്‍ തടവിലാക്കിയതും വന്‍ വാര്‍ത്താശ്രദ്ധ നേടിയിരുന്നു. .ജെൻഡൽ ഗ്രൂപ്പിനോട് 100 കോടി ആവശ്യപ്പെട്ടു ബ്ലാക്‌മെയ്‌ലിംഗ് നടത്തിയെന്ന ആരോപണത്തില്‍ നിയമനടപടികളെ നേരിടുകയാണ് സുഭാഷ്‌ ചന്ദ്ര. അടുത്തിടെ നടന്ന ഇന്ത്യ പാകിസ്ഥാൻ ചാമ്പ്യൻസ് മത്സരങ്ങള്‍ സീ ചാനലുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നില്ല. ദേശീയതയോടുള്ള ആദരവാണ് ഇതിനു കാരണമായി സുഭാഷ് ചന്ദ്രയുടെ ട്വിറ്ററിലൂടെ വിവരിച്ചത്.


എസ്സല്‍ ഗ്രൂപ്പില്‍ ആരോപിക്കപ്പെടുന്ന നിയമലംഘനങ്ങൾ ഗുരുതരമാണോ?


സംസ്ഥാന ഖജനാവിലേക്ക് 11,808 കോടി രൂപ അടയ്ക്കാതെ സ്വന്തം ആദായമായി മാറ്റി കൂടാതെ വരുമാനം പങ്കു വയ്ക്കുന്ന മാതൃകയിലുള്ള ഒരു തെറ്റായ തീരുമാനം കൈക്കൊണ്ടതിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടവും മരുപുറത്തു വന്‍കിട കമ്പനികള്‍ക്ക് ലാഭവും ഉണ്ടാക്കിയതായി ഓഡിറ്റർ റിപ്പോർട്ട് പറയുന്നു.ലോട്ടറി, നികുതിവകുപ്പ്, 1998 ലെ ലോട്ടറി റെഗുലേഷൻ (റൂൾസ്), 2010 ലെ ലോട്ടറി (റെഗുലേഷൻ) നിയമം എന്നിവയ്ക്കെതിരായി ടെണ്ടർ നിർണയിക്കുന്നതിനുള്ള നടപടികൾ ലോട്ടറി ടിക്കറ്റ് വിതരണ കമ്പനികളും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും സ്വീകരിച്ചതായും കണ്ടെത്തിയിരിക്കുന്നു. 2010-11 മുതൽ 2014-15 വരെയുള്ള കാലഘട്ടത്തിൽ മിസോറാം സംസ്ഥാന ലോട്ടറി ഫയലുകള്‍ പരിശോധിച്ച ദേശീയ ഓഡിറ്റർ ഈ നാലു കമ്പനികള്‍ നടത്തിയ നിയമ ലംഘനം മൂലം മിസോറാം ഗവൺമെന്റിന് ആയിരക്കണക്കിന് കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി പറയുന്നു. തന്‍വർഷം സംസ്ഥാന ബജറ്റില്‍ 8,000 കോടി രൂപയാണ് വകയിരുത്തിയിട്ടുണ്ട്.


സിഎജി റിപ്പോർട്ട് പ്രകാരമുള്ള പ്രധാന സൂചകങ്ങൾ


മിസോറാം സംസ്ഥാന ലോട്ടറി വിതരണത്തിന് ടെൻഡർ നൽകിയ മാര്‍ഗ്ഗങ്ങളെ ഇവര്‍ നിശിതമായി എതിര്‍ക്കുന്നുണ്ട്. പേപ്പർ, ഓൺലൈൻ ലോട്ടറി വിതരണത്തിനു നാല് സ്ഥാപനങ്ങളാണ് ടെണ്ടര്‍ നല്‍കിയത്. അതില്‍1) ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്സ് 2) ഇ-കൂള്‍ ഗേമിംഗ് സൊല്യൂഷൻസ് പ്രൈവറ്റ് 3) എൻ.വി ഇന്റർനാഷണൽ ആൻഡ് സമ്മിറ്റ് ഓൺലൈൻ ട്രേഡ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്,എന്നിവര്‍ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഒട്ടും പാലിക്കാതെയാണ് അപേക്ഷ സമര്‍പ്പിച്ചത്.ടിക്കറ്റുകൾ വിറ്റഴിക്കുന്നതിലൂടെ ഏറ്റവും അധികം തുക ലാഭം കിട്ടുമെന്ന് ഉറപ്പ് നൽകിയ സ്ഥാപനങ്ങള്‍ക്കല്ല ഒടുവില്‍ ഈ ടെൻഡർ നല്‍കിയതെന്നും സിഎജി ആരോപിക്കുന്നു.


ഈ വിതരണക്കാരിൽ ഒന്നായ എൻവി ഇൻറർനാഷണലിന് ഓൺലൈന്‍ ലോട്ടറി വിപണിയില്‍ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരുന്നില്ല. ഇതിനായി അവര്‍ ഇ-കൂള്‍ വിതരണകമ്പനിയെ ചുമതലപ്പെടുത്തുകയാണ് ചെയ്യുന്നത്. തത്വത്തില്‍ ഈ പ്രവൃത്തി മിസോറാം സംസ്ഥാന സർക്കാറുമായി കമ്പനി കരാർ ലംഘനം നടത്തുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇ-കൂള്‍ ഗെയിമിംഗ് കമ്പനിയിലാണ് എസ്സല്‍ ഗ്രൂപ്പ് ബന്ധം സ്ഥാപിക്കപ്പെടുന്നത്. ഓൺലൈൻ ലോട്ടറി ബിസിനസ്സിനെ മറികടന്ന് ഒരു എസ്സൽ ഗ്രൂപ്പിന്റെ കമ്പനിയായിട്ടാണ് ഇ-കൂള്‍ ഗേമിംഗ് അനൌദ്യോഗികമായി അറിയപ്പെടുന്നത് പോലും.പ്രസ്തുത കമ്പനിയുടെ ഭൂരിഭാഗം ഓഹരിയും സുഭാഷ് ചന്ദ്രയുടെ മകൻ അമിത് ഗോയങ്കയും അദ്ദേഹത്തിന്റെ സഹോദരൻ അശോക് ഗോയലിന്റെയും പേരിലാണ് എന്ന് സി.എ.ജി. റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും എസ്സൽ ഗ്രൂപ്പിലെ സീനിയർ സ്ഥാനങ്ങൾ വഹിക്കുന്നുമുണ്ട്.


കഴിഞ്ഞില്ല, മറ്റൊരു ലോട്ടറി കമ്പനിയായ പാൻ ഇൻഡ്യൻ നെറ്റ്വർക്ക് ലിമിറ്റഡുമായുള്ള ഇ-കൂള്‍ കമ്പനിയുടെ അടുത്ത ബന്ധവും റിപ്പോർട്ടില്‍ പറയുന്നു. സുഭാഷ് ചന്ദ്രയുടെ മകന്‍ ഗോയങ്കയാണ് പാൻ ഇൻഡ്യൻ നെറ്റ്വർക്കിന്റെ തലവന്‍ സി.എ.ജി റിപ്പോർട്ട് പ്രകാരം, ടെൻഡർ ലഭിച്ചതിനുശേഷം മഹാരാഷ്ട്ര, പഞ്ചാബ്, സിക്കിം എന്നിവിടങ്ങളിലെ ലോട്ടറി നറുക്കെടുപ്പിനുള്ള ഉടമസ്ഥാവകാശം ഇ-കൂള്‍ പാന്‍ ഇന്ത്യക്ക് കൈമാറി. മഹാരാഷ്ട്ര, സിക്കിം സർക്കാരുകള്‍ ലോട്ടറി വിൽപ്പനയില്‍ പാൻ ഇന്ത്യയ്ക്ക് പിഴ ചുമത്തിയ കാര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.


എസ്സൽ ഗ്രൂപ്പിന്റെ വെബ്സൈറ്റ് പ്രകാരം തങ്ങളുടെ ലോട്ടറി ഇടപാടുകള്‍ പാൻ ഇന്ത്യയുടെ പ്ലേ വിന്‍ എന്ന ബ്രാൻഡിലാണ് നടത്തുന്നത് എന്ന് അറിയിക്കുന്നുണ്ട്. എസ്സൽ ഗ്രൂപ്പിന്റെ ഭാഗമായ പാൻ ഇന്ത്യ നെറ്റ്വർക്ക് ലിമിറ്റഡിന്റെതാണ് പ്ലേ വിന്‍ എന്നും, ഇന്റർനെറ്റ് ലോട്ടറി ശൃംഖലയ്ക്ക് സൗകര്യമൊരുക്കാനായുള്ള അടിസ്ഥാന സൗകര്യങ്ങളും ആശയവിനിമയവും മാർക്കറ്റിംഗ് പിന്തുണയും നല്‍കുന്നതും പാന്‍ ഇന്ത്യയാണ് എന്നും വെബ്സൈറ്റില്‍ എസ്സല്‍ ഗ്രൂപ്പ് പരസ്യപ്പെടുത്തിയതുമാണ്.


തന്റെ ആത്മകഥയായ 'The Z Factor:My Journey as the Wrong Man at the Right Time' ല്‍ തന്റെ വ്യവസായ ശൃംഗലയില്‍ പാൻ ഇന്ത്യയെ പര് പ്രാധാനപ്പെട്ട സംരംഭമായി വിശേഷിപ്പിച്ചിട്ടുണ്ട്. 400 മില്യൺ ഡോളറാണ് ഇതിന്റെ വാർഷിക വിറ്റുവരവ്.ലോട്ടറീസ് (റെഗുലേഷൻ) റൂൾസ്, 2010 പ്രകാരം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിക്കുന്ന തുക, സംസ്ഥാനത്തിന്റെ ഏകീകൃത ഫണ്ടിലേക്ക് അടയ്ക്കണം എന്ന് നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ 11,834.22 കോടിയുടെ ലോട്ടറി ടിക്കറ്റുകൾ വില്പന നടത്തിയ ശേഷം 25.45 കോടി രൂപ മാത്രമാണ് സംസ്ഥാന ഖജനാവിൽ നിക്ഷേപിച്ചത്. 11,808 കോടിയുടെ നോൺ-ഡെപ്പോസിറ്റാണ് നഷ്ടപരിഹാര കണക്കുകളിൽ ഉള്‍പ്പെടുത്തി. ഇത് വ്യക്തമായ നിയമ ലംഘനമാണ്. ഇത് സംസ്ഥാനത്തിനു ഭീമമായ നഷ്ടം ഉണ്ടാക്കി എന്നും സി.എ.ജി കണ്ടെത്തി

Read More >>