എസ്ബിഐ സേവിങ് അക്കൗണ്ട് പലിശനിരക്ക് കുറച്ചു

ഒരു കോടി രൂപാ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി 3.5 ശതമാനമാകും പലിശ.

എസ്ബിഐ സേവിങ് അക്കൗണ്ട് പലിശനിരക്ക് കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ് അക്കൗണ്ട് നിക്ഷേപത്തിന്റെ പലിശനിരക്ക് കുറച്ചു. ഒരു കോടി രൂപാ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇനി 3.5 ശതമാനമാകും പലിശ.

ഒരു കോടിക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നാലുശതമാനമായി തുടരും. ഇന്നു മുതല്‍ രണ്ട് ശ്രേണിയിലുള്ള പലിശ നിരക്കുകള്‍ നിലവില്‍ വരുമെന്ന് എസ് ബി ഐ അധികൃതര്‍ വ്യക്തമാക്കി.

Read More >>