എയര്‍സെല്‍+റിലയന്‍സ് കമ്മ്യുണിക്കേഷന്‍ ലയനത്തിന് സെബിയുടെ പച്ചക്കൊടി

മലേഷ്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയര്‍സെല്‍ അനുമതികള്‍ പൂര്‍ത്തികരിക്കുന്നതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ലയിക്കും

എയര്‍സെല്‍+റിലയന്‍സ് കമ്മ്യുണിക്കേഷന്‍ ലയനത്തിന് സെബിയുടെ പച്ചക്കൊടി

എയര്‍സെല്ലുമായുള്ള ലയനത്തിന് സെബിയുടെയും ഓഹരി വിപണികളുടെയും അനുമതി ലഭിച്ചതായി അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അറിയിച്ചു.

ഇതുവരെ ലയനത്തിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), നാഷണല്‍ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (എന്‍എസ്ഇ) ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ (ബിഎസ്ഇ) എന്നിവയില്‍ നിന്നും അനുമതി ലഭിച്ചതായി കമ്പനി റെഗുലേറ്ററി അറിയിച്ചു.
നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബഞ്ചിനെയും പദ്ധതിയുടെ അംഗീകാരമാണ് ഇനി വേണ്ടത്. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നു.

ലയന അനുമതി വാര്‍ത്ത വന്നതിന് പിന്നാലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഓഹരികള്‍ ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ 2.48 ശതമാനം ഉയര്‍ന്ന് 37.15 രൂപയിലെത്തിയിരുന്നു. മലേഷ്യന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എയര്‍സെല്‍ അനുമതികള്‍ പൂര്‍ത്തികരിക്കുന്നതോടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സുമായി ലയനത്തില്‍ ഏര്‍പ്പെടും