എടുത്താലും പിടിക്കും ഇട്ടാലും പിടിക്കും, മറ്റു എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ അതിനുപിഴയും; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ ജനദ്രോഹ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍

പണം പിന്‍വലിക്കുന്നതിനൊപ്പം പണം നിക്ഷേപിക്കുന്നതിനും സേവന നികുതി ഈടാക്കാനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാസം മൂന്നുതവണയേ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ. പിന്നീട് ഓരോന്നിനും 50 രൂപയും സേവനനികുതിയും നല്‍കേണ്ടിവരുമെന്ന് എസ്ബിഐ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

എടുത്താലും പിടിക്കും ഇട്ടാലും പിടിക്കും, മറ്റു എടിഎമ്മുകള്‍ ഉപയോഗിച്ചാല്‍ അതിനുപിഴയും; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതുക്കിയ ജനദ്രോഹ നിരക്കുകള്‍ ഏപ്രില്‍ ഒന്നുമുതല്‍

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ചാല്‍ മാത്രമല്ല പണം ഇട്ടാലും 'പിഴ'യടയ്ക്കണം. എസ്ബിഐയുടെ സേവന നിരക്കുകളുടെ പുതുക്കിയ നിരക്ക് ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരികയാണ്. ഇതിനു പിന്നാലെ മറ്റു ബാങ്കുകളും തങ്ങളുടെ സേവനനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍.

പണം പിന്‍വലിക്കുന്നതിനൊപ്പം പണം നിക്ഷേപിക്കുന്നതിനും സേവന നികുതി ഈടാക്കാനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ സേവിങ്സ് ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് മാസം മൂന്നുതവണയേ സൗജന്യമായി പണം നിക്ഷേപിക്കാനാവൂ. പിന്നീട് ഓരോന്നിനും 50 രൂപയും സേവനനികുതിയും നല്‍കേണ്ടിവരുമെന്ന് എസ്ബിഐ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

പല ബാങ്കുകള്‍ക്കും പല നിരക്കുകളാകും ഉണ്ടാകുക. ളിഞ്ഞിരിക്കുന്ന സേവന നികുതികള്‍ വഴി ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടുന്നതിനെതിരെ ഇപ്പോള്‍ത്തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. അക്കൗണ്ടുള്ള ബാങ്കിന്റെ എടിഎമ്മില്‍നിന്നു സൗജന്യമായി പണം പിന്‍വലിക്കാമെന്നുചില ബാങ്കുകള്‍ പറയുന്നുണ്ടെങ്കിലും മാസത്തില്‍ ശരാശരി 25,000 രൂപ അക്കൗണ്ടില്‍ നീക്കിയിരിപ്പുള്ളവര്‍ക്കേ ഈ സൗജന്യമുണ്ടാകൂ എന്നുള്ളതാണ് വാസ്തവം. ഇക്കാര്യത്തില്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ അജഞരാണുതാനും.

പണം പിന്‍വലിക്കല്‍ പ്രക്രിയയില്‍ ആറാം ഇടപാടുമുതല്‍ 20 രൂപ വീതം സര്‍വീസ് ചാര്‍ജും 15 ശതമാനം സേവനനികുതിയുംകൂടി ഇനി നല്‍കേണ്ടിവരും. അത്തരത്തിലുള്ള ഓരോ ഇടപാടുകള്‍ക്കും 23 രൂപയാണ് നല്‍ാേണ്ടത്. മാത്രമല്ല അക്കൗണ്ടില്‍ എത്ര തുകയുണ്ടെന്ന് അറിയുന്നതിന് 10 രൂപയും സേവനനികുതിയും കൂടി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.

പണം പിന്‍വലിക്കാന്‍ മറ്റുബാങ്കുകളുടെ എടിഎമ്മുകള്‍ ഉപയോഗിക്കുന്നതിന് പലതരത്തിലാണ് സേവന നിരക്കുകള്‍നിശ്ചയിച്ചിരിക്കുന്നത്. പണമിടപാടുകള്‍ക്കുമാത്രമല്ല, മറ്റുസേവനങ്ങള്‍ക്കും ബാങ്കുകള്‍ സേവനനിരക്കെന്ന പേരില്‍ 'പിഴ' ഈടാക്കുന്നുമുണ്ട്. 1,000 രൂപ നോട്ടുകള്‍ ഇല്ലാത്തതും എടിഎമ്മുകളില്‍ നിന്നും പണം പഇന്‍വലിക്കുന്നതിനെ ബാധിക്കുന്നുണ്ട്. ആയിരം രൂപയുടെ ആവശ്യത്തിനുഎടിഎമ്മിനെ ആശ്രയിക്കുന്നവര്‍ 2,000 രൂപ പിന്‍വലിക്കേണ്ട ഗതികേസടിലാണ് ഇപ്പോള്‍.

Read More >>