എസ്ബിഐ വായ്പാ-നിക്ഷേപ പലിശ നിരക്ക് കുറച്ചു

മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 8 ശതമാനത്തിൽ നിന്നും 7.95 ആയി കുറച്ചു

എസ്ബിഐ വായ്പാ-നിക്ഷേപ പലിശ നിരക്ക് കുറച്ചു

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ വായ്പാ-നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു. വിവിധ നിക്ഷേപങ്ങളിലായി പലിശ നിരക്ക് 5 ബേസിസ് പോയിന്റാണ് കുറച്ചത്. മാര്‍ജിനല്‍ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് 8 ശതമാനത്തിൽ നിന്നും 7.95 ആയി കുറച്ചു.

നോട്ട് നിരോധനത്തിന് ശേഷം നിക്ഷേപങ്ങളിൽ വൻ വർദ്ധനയുണ്ടായതിനെതുടർന്ന് ജനുവരിയിൽ‌ എസ്ബി എെ ഉൾപ്പെടെയുള്ള ബാങ്കുകൾ വായ്പാ നിരക്കുകൾ കുറച്ചിരുന്നു. 10 മാസത്തിനുള്ളിൽ ആദ്യമായിട്ടാണ് എസ്ബി എെ വായ്പ പലിശ നിരക്ക് വെട്ടിക്കുറയ്ക്കുന്നത്. നവംബർ ഒന്ന് മുതലാണ് പുതിയ വായ്പാ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.

Read More >>