രണ്ടായിരം രൂപയില്‍ കുറഞ്ഞ ഇടപാടുകള്‍ക്ക് എസ്ബിഐ കാര്‍ഡ് പിഴ ഈടാക്കും

ചെറിയ ഇടപാടുകള്‍ നടത്തുന്നതിനായി ഡിജിറ്റല്‍ രീതി പ്രോത്സാഹിപ്പിക്കുകയാണ്. 90 ശതമാനത്തോളം ആളുകള്‍ ഇടപാടുകള്‍ക്കായി ഡിജിറ്റല്‍ മാര്‍ഗ്ഗം അവലംബിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ഇടപാടുകള്‍ക്കായി ചെക്ക് ഉപയോഗിക്കുന്നത് സ്ഥാപനത്തിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പുതിയ തീരുമാനം.

രണ്ടായിരം രൂപയില്‍ കുറഞ്ഞ ഇടപാടുകള്‍ക്ക് എസ്ബിഐ കാര്‍ഡ് പിഴ ഈടാക്കും

രണ്ടായിരം രൂപയില്‍ താഴെയുള്ള ചെക്കിടപാടുകള്‍ക്ക് പിഴയീടാക്കാനുറച്ച് എസ്ബിഐ കാര്‍ഡ്. രണ്ടായിരം രൂപയോ അതില്‍ താഴെയുള്ള ഇടപാടുകളോ ചെക്കു മുഖേനയാണെങ്കില്‍ 100 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. രണ്ടായിരത്തിനു മുകളിലുള്ള തുകകള്‍ക്ക് പിഴയുണ്ടാകില്ല. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് എസ്ബിഐ കാര്‍ഡിന്റെ വിശദീകരണം. ഏപ്രില്‍ ഒന്നുമുതലാണ് നിയമം ബാധകമാകുക.

ചെറിയ ഇടപാടുകള്‍ നടത്തുന്നതിനായി ഡിജിറ്റല്‍ രീതി പ്രോത്സാഹിപ്പിക്കുകയാണ്. 90 ശതമാനത്തോളം ആളുകള്‍ ഇടപാടുകള്‍ക്കായി ഡിജിറ്റല്‍ മാര്‍ഗ്ഗം അവലംബിക്കുന്നുണ്ട്. എന്നാല്‍ ചെറിയ ഇടപാടുകള്‍ക്കായി ചെക്ക് ഉപയോഗിക്കുന്നത് സ്ഥാപനത്തിനും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് പുതിയ തീരുമാനം. എസ്ബിഐ കാര്‍ഡ് സിഇഒ വിജയ് ജസൂജ പറഞ്ഞു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ജിഇ കാപ്പിറ്റലിന്റെയും സംയുക്തസംരംഭമാണ് എസ്ബിഐ കാര്‍ഡ്. നിലവില്‍ ഇന്ത്യയില്‍ 40 ലക്ഷത്തോളം അംഗങ്ങള്‍ എസ്ബിഐ കാര്‍ഡിനുണ്ട്.


Story by
Read More >>