വിദേശനിക്ഷേപകർക്ക് സൗദിയിലേക്ക് പച്ചക്കൊടി

വിദേശ നിക്ഷേപത്തിന്റെ പ്രാധാന്യം മനസിലാക്കിയ രാജ്യം അടുത്തിടെ റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, വ്യാപാര മേഖലകളില്‍ 100 ശതമാനവും വിദേശ ഉടമസ്ഥതയിലേക്കുള്ള അവസരം ഒരുക്കിയിരുന്നു. സ്വകാര്യമേഖലയില്‍ ഊന്നല്‍ നല്‍കിയാണ്‌ രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് സൗദി പദ്ധതികള്‍ മെനയുന്നത്.

വിദേശനിക്ഷേപകർക്ക് സൗദിയിലേക്ക് പച്ചക്കൊടി

ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തി വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഒരുങ്ങി സൗദി. രാജ്യത്തിനു അകത്തും പുറത്തുമുള്ള നിക്ഷേപകര്‍ക്ക് നേരിട്ട് നിക്ഷേപത്തിന് അവസരമൊരുക്കാനും പുതിയ നിയമഭേദഗതി സഹായിക്കും.

വിഷന്‍ 2030 പ്രകാരമാണ് ഈ മാറ്റങ്ങൾ. ലോകോത്തര നിലവാരത്തിലേക്ക് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനാണു ഓഹരി നിയമത്തില്‍ ഭേദഗതി വരുത്തിയതെന്നു സൗദി ക്യാപ്പിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു.

വിദേശ നിക്ഷേപത്തിന്റെ പ്രാധാന്യം മനസിലാക്കിയ രാജ്യം അടുത്തിടെ റിയൽ എസ്റ്റേറ്റ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മാധ്യമങ്ങൾ, വ്യാപാര മേഖലകളില്‍ 100 ശതമാനവും വിദേശ ഉടമസ്ഥതയിലേക്കുള്ള അവസരം ഒരുക്കിയിരുന്നു. സ്വകാര്യമേഖലയില്‍ ഊന്നല്‍ നല്‍കിയാണ്‌ രാജ്യത്തിന്റെ സുസ്ഥിരവികസനത്തിന് സൗദി പദ്ധതികള്‍ മെനയുന്നത്.

സർക്കാർ കണക്കനുസരിച്ച്, മൊത്തം ജിഡിപിയിൽ സ്വകാര്യമേഖലയുടെ സംഭാവന 2030 ഓടെ നിലവിലെ 40 ശതമാനത്തിൽ നിന്ന് 65 ശതമാനമായി ഉയരുമെന്നും സർക്കാരിന്റെ എണ്ണ ഇതര വരുമാനം 2015-20ൽ മൂന്നിരട്ടിയായി 530 സൗദി റിയാലില്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു. 2030 ആകുമ്പോഴേക്കും 453 ബില്യൺ ഡോളർ നിക്ഷേപമുണ്ടാക്കാന്‍ കഴിയുന്ന ദേശീയ വ്യാവസായിക വികസന പദ്ധതിക്ക് സൗദി ഭരണകൂടം രൂപം നൽകിയിട്ടുണ്ട്. ഇതില്‍ 165 ബില്യൺ ഡോളർ നിക്ഷേപത്തിനുള്ള പദ്ധതികള്‍ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്.

ആശുപത്രികൾ മുതൽ വിമാനത്താവളങ്ങൾ വരെയുള്ള വിവിധ മേഖലകളിലെ സംരംഭങ്ങളെ (സൗദി അരാംകോയുടെ ഐപിഒ ഒഴികെ) സ്വകാര്യവൽക്കരിക്കുന്നതിലൂടെ 200 ബില്യൺ ഡോളർ സമാഹരിക്കാൻ സർക്കാർ പദ്ധതിയിടുന്നു. രാജ്യത്തിന്റെ സാമ്പത്തിക പരിവർത്തന പദ്ധതിക്ക് സ്വകാര്യവൽക്കരണം അങ്ങനെ നിർണ്ണായകമാകും. പൂർണ്ണമായോ ഭാഗികമായോ ഉള്ള ആസ്തി വിൽപ്പന, പ്രാരംഭ പബ്ലിക് ഓഫറുകൾ, മാനേജുമെന്റ് വാങ്ങലുകൾ, പി‌പി‌പികൾ, ഇളവുകൾ / ഔട്ട്സോഴ്സിംഗ് എന്നിവ ഉൾപ്പെടെ നിരവധി രൂപങ്ങളിൽ സ്വകാര്യവൽക്കരണം നടത്തും. 2020 ആകുമ്പോഴേക്കും സർക്കാർ ഉടമസ്ഥതയിലുള്ള അഞ്ച് സ്ഥാപനങ്ങളിൽ ആസ്തി വിൽക്കാൻ രാജ്യം പദ്ധതിയിടുന്നു.

സൗദി സാമ്പത്തിക പരിവർത്തന പദ്ധതിയുമായി മുന്നോട്ട് പോകുമ്പോൾ, ആഭ്യന്തര, വിദേശ നിക്ഷേപകർക്ക് അവിടെ കൂടുതൽ അവസരങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ല. നാളിതുവരെ ബാങ്ക് ലോണുകളുടെ ഇളവ്, സ്വകാര്യ-സർക്കാർ-ജനപങ്കാളിത്ത പദ്ധതികൾ വിസ ലഘൂകരിക്കൽ, റെസിഡൻസി നിയന്ത്രണങ്ങൾ തുടങ്ങിയവായിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ട സൗദി ബഹരണകൂടം ഉയർന്ന എണ്ണവിലയ്ക്ക് അനുസൃതമായി സാമ്പത്തിക ഉയർച്ചയ്ക്കുള്ള നേട്ടങ്ങൾക്കുള്ള പാതയിലാണ്.

Read More >>