ട്രായ് പറഞ്ഞു, ജിയോ 'സര്‍പ്രൈസ് സമ്മര്‍ ഓഫര്‍' പിന്‍വലിച്ചു

ഏപ്രില്‍ 15 വരെ 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്രൈം അംത്വവും ഒപ്പം 303 രൂപ മുതലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്

ട്രായ് പറഞ്ഞു, ജിയോ സര്‍പ്രൈസ് സമ്മര്‍ ഓഫര്‍ പിന്‍വലിച്ചു

നേരത്തെ പ്രഖ്യാപിച്ചിരുന്ന സര്‍പ്രൈസ് സമ്മര്‍ ഓഫര്‍ പിന്‍വലിക്കുന്നതായി റിലയന്‍സ് ജിയോ അറിയിച്ചു. ട്രായിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്.

ഏപ്രില്‍ 15 വരെ 99 രൂപയ്ക്ക് ഒരു വര്‍ഷത്തെ പ്രൈം അംത്വവും ഒപ്പം 303 രൂപ മുതലുള്ള പ്ലാനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നവര്‍ക്ക് മൂന്ന് മാസത്തെ സൗജന്യ ഉപയോഗമാണ് കമ്പനി വാഗ്ദാനം ചെയ്തത്. മൂന്നുമാസം കഴിയുമ്പോള്‍ ഇപ്പോള്‍ ചെയ്യുന്ന ഓഫറിന്റെ ആനുകൂല്യവും കമ്പനി കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിച്ചത്.

നിലവില്‍ പ്രൈം മെമ്പര്‍ഷിപ് എടുത്തു 303 റീചാര്‍ജ്ജ് ചെയ്തവര്‍ക്കെല്ലാം വേണ്ടി ഒരു പ്രോത്സാഹന ഓഫര്‍ പ്രതീക്ഷിക്കാം എന്നും ജിയോ അറിയിക്കുന്നുണ്ട്.പ്രതീക്ഷ കൈവിടേണ്ടതില്ല എന്നു സാരം!

Read More >>