രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ 72.45

യു‌എസ് ഡോളറിനെതിരെ 72.45 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

രൂപയ്ക്ക് റെക്കോർഡ് തകർച്ച; ഡോളറിനെതിരെ 72.45

മൂല്യം കുത്തനെ ഇടിഞ്ഞ് രൂപ പുതിയ റേക്കോർഡിട്ടു. യു‌എസ് ഡോളറിനെതിരെ 72.45 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ മാസം തന്നെ രാജ്യ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യത്തിന്റെ റെക്കോർഡിട്ട രൂപയുടെ മൂല്യം ചരിത്രത്തിലാദ്യമായി എഴുപത് കടക്കുകയും ചെയ്തിരുന്നു. അതിനു ശേഷം രൂപ വീണ്ടും വീണ്ടും ഇടിഞ്ഞ് പുതിയ റെക്കോർഡുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്.

ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറന്‍സി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാന്‍ പെട്ടെന്നുണ്ടായ കാരണം. രൂപയുടെ മൂല്യമിടിവിനെതുടര്‍ന്ന് ഓഹരി വപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More >>