200 രൂപാ നോട്ടുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

200 രൂപാ നോട്ടുകൾ സമ്പദ് വ്യവസ്ഥയിൽ സജീവമാകുന്നതോടെ ദൈനം ദിന ഇടപാടുകൾക്ക് കൂടുതൽ ​ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ ​ഗ്രൂപ്പിന്റെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞ സൗമ്യ കാന്തി ഘോഷ് ഈ വാർത്തയോട് പ്രതികരിച്ചു.

200 രൂപാ നോട്ടുകളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

ഡിമോണിറ്റൈസേഷൻ വരുത്തിവെച്ച പ്രതിസന്ധി മറികടക്കാൻ റിസ‍ർവ് ബാങ്ക് 200 രൂപ നോട്ടുമായെത്തുന്നു. ആഴ്ചകൾക്ക് മുമ്പാണ് റിസർവ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.

200 രൂപാ നോട്ടുകൾ സമ്പദ് വ്യവസ്ഥയിൽ സജീവമാകുന്നതോടെ ദൈനം ദിന ഇടപാടുകൾക്ക് കൂടുതൽ ​ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് എസ്ബിഐ ​ഗ്രൂപ്പിന്റെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞ സൗമ്യ കാന്തി ഘോഷ് ഈ വാർത്തയോട് പ്രതികരിച്ചു.

ആർബിഐ ബോർഡ് 200 രൂപ നോട്ടിറക്കുന്നതിന്റെ നയരേഖ നേരത്തെ തന്നെ കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. 200 രൂപാ നോട്ടിൽ കൂടുതൽ സുരക്ഷാ മുൻകരുതലുകൾ ഉണ്ടായിരിക്കുമെന്ന് ആർബിഐ വ്യക്തമാക്കി.

നിലവിൽ പ്രിന്റ് ചെയ്ത 200 രൂപാ നോട്ടിന്റെ സുകരക്ഷാ പരിശോധനകൾ നടന്നുവരികയാണെന്നും ആർബിഐ വൃത്തങ്ങൾ സൂചിപ്പിച്ചു.

Story by
Read More >>