പോസ്റ്റ് ഓഫീസ് എടിഎമ്മുകളിൽ മറ്റ് ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിക്കുന്നതിനു നിയന്ത്രണം

പോസ്റ്റൽ റൂപേ കാർഡുകളുടെ സഹായത്തോടെ നേരത്തെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പരിധിയില്ലാതെ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നു. ഇതിന് ചാർജ്ജ് ഈടാക്കിയിരുന്നില്ല. ബാങ്കുകൾ സേവന നിരക്ക് ഏർപ്പെടുത്തിയതാണ് തപാൽവകുപ്പിനെ പുതിയതീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

എടിഎമ്മുകളിൽ തപാൽ വകുപ്പിൻറെ റുപേ കാർഡ് ഉപയോഗിക്കുന്നതിൽ പരിധി ഏർപ്പെടുത്തിയ ബാങ്കുകളുടെ നടപടിക്കെതിരെ തപാൽ വകുപ്പ്.

ബാങ്കുകളുടെ എടിഎം കാർഡുകളുപയോഗിച്ച് തപാൽ വകുപ്പിന്റെ എടിഎമ്മുകളിൽ അഞ്ചിൽ കൂടുതൽ തവണ ഇടപാട് നടത്തിയാൽ 23 രൂപ സേവന നിരക്ക് ഈടാക്കുമെന്ന് തപാൽ വകുപ്പ് സീനിയർ സുപ്രണ്ടന്റ് പാലക്കാട് ഡിവിഷൻ കെ അനിൽ കുമാർ വ്യക്തമാക്കി. എന്നാൽ പോസ്റ്റ് ഓഫീസ് എടിഎം കാർഡുകൾ പരിധിയില്ലാതെ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പോസ്റ്റൽ റൂപേ കാർഡുകളുടെ സഹായത്തോടെ നേരത്തെ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും പരിധിയില്ലാതെ പണം പിൻവലിക്കാൻ കഴിഞ്ഞിരുന്നു. ഇതിന് ചാർജ്ജ് ഈടാക്കിയിരുന്നില്ല. ബാങ്കുകൾ സേവന നിരക്ക് ഏർപ്പെടുത്തിയതാണ് തപാൽവകുപ്പിനെ പുതിയതീരുമാനത്തിന് പ്രേരിപ്പിച്ചിരിക്കുന്നത്.

Story by
Read More >>