ബാങ്കിങ് രം​ഗത്തേക്ക് പേടിഎമ്മും; ഇന്ത്യയിലെ ആദ്യ മൊബെെൽ ബാങ്കുമായി പേടിഎം

ഇലക്ട്രോണിക് പേയ്‌മെന്റാണ് ഇതിന്റെ പ്രത്യേകത. പേടിഎം അക്കൗണ്ടിൽ പൈസ നിക്ഷേപിക്കുന്നതിനു ഇപ്പോൾ ചാർജുകൾ ഈടാക്കുന്നില്ല.

ബാങ്കിങ് രം​ഗത്തേക്ക് പേടിഎമ്മും; ഇന്ത്യയിലെ ആദ്യ മൊബെെൽ ബാങ്കുമായി പേടിഎം

ഇലക്ട്രോണിക് പെയ്മെന്റ് ബ്രാൻഡായ പേടിഎം ബാങ്കിങ് രം​ഗത്തേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യ മൊബെെൽ ബാങ്ക് എന്ന അവകാശവാദവുമായി പേടിഎം പെയ്മെന്റ് ബാങ്ക് ചൊവ്വാഴ്ച മുതൽ പ്രവർത്തനമാരംഭിച്ചു. ഇലക്ട്രോണിക് പെയ്‌മെന്റാണ് ഇതിന്റെ പ്രത്യേകത. സീറോ സേവിങ്സ് അക്കൗണ്ട് തുറക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.

സിഇഒ വിജയ് ശേഖർ ശർമയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച നടന്ന പരിപാടിയിൽ സാമ്പത്തിക മന്ത്രി അരുൺ ജെയ്റ്റ്ലി ഉദ്ഘാടനം നിർവഹിച്ചു. ഓൺലൈനായിട്ടു വേണം അക്കൗണ്ട് ഓപ്പൺ ചെയ്യാൻ. ഓൺലൈൻ ഇടപാടുകൾക്ക്‌ ഇപ്പോൾ ചാർജുകൾ ഈടാക്കുന്നില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു.

ഒരു വർഷത്തേക്ക് നാല് ശതമാനം എന്നാണ് ഇപ്പോഴത്തെ പലിശ നിരക്ക്. 31 എടിഎമ്മുകൾ ഇന്ത്യയിലാകമാനം തുറക്കാനാണ് ഇവർ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല പേടിഎം അക്കൗണ്ടിൽ പൈസ നിക്ഷേപിക്കുന്നതിനു ചാർജുകൾ ഇപ്പോൾ ഈടാക്കുന്നില്ല. അതോടൊപ്പം നഗരങ്ങളിൽ മൂന്നു തവണയും ഗ്രാമങ്ങളിൽ അഞ്ചു തവണയും എടിഎമ്മുവഴി വഴി ചാർജ് കൂടാതെ തന്നെ പൈസ പിൻവലിക്കാവുന്നതാണ്.

Read More >>