ഓണ്‍ലൈന്‍ മോഷ്ടാക്കളുടെ പുതിയ തന്ത്രം തിരിച്ചറിയുക!

ഒറ്റ ക്ലിക്കിലെ ഈ വ്യാപാരം എത്രത്തോളം ചൂഷണങ്ങള്‍ക്ക് വഴിതുറക്കും എന്നറിയാമോ?ഓണ്‍ലൈന്‍ ഇടപാടുകള്‍ സാര്‍വ്വത്രികമായതോടെ ബാങ്കുകള്‍ തന്നെ പലപ്പോഴും നമ്മുക്ക് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വ്യാജ മെയിലുകൾ സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും നിങ്ങളുടെ അക്കൌണ്ടിന്‍റെ സ്വകാര്യത നിങ്ങള്‍ തന്നെ സൂക്ഷിക്കണം എന്നുമറിയിച്ചുള്ള സന്ദേശങ്ങള്‍ ആയിരിക്കും അവ.

ഓണ്‍ലൈന്‍ മോഷ്ടാക്കളുടെ പുതിയ തന്ത്രം തിരിച്ചറിയുക!

ഇന്റര്‍നെറ്റ്‌ ഉപയോഗം ജീവിതം കൂടുതല്‍ എളുപ്പമാക്കിയെന്നു പറയാം. കുടിവെള്ളം മുതല്‍ വീട് വരെ ഒരു വിരല്‍ത്തുമ്പിലെ വിപണിയില്‍ ലഭ്യമാകും എന്നായിരിക്കുന്നു. വാങ്ങാന്‍ മാത്രമല്ല, ഉപയോഗശൂന്യമായ വസ്തുക്കളുടെ കച്ചവടത്തിനും ഓണ്‍ലൈന്‍ വിപണി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഒറ്റ ക്ലിക്കിലെ ഈ വ്യാപാരം എത്രത്തോളം ചൂഷണങ്ങള്‍ക്ക് വഴിതുറക്കും എന്നറിയാമോ?ഓണ്‍ലൈന്‍ ഇടപാടുകള്‍ സാര്‍വ്വത്രികമായതോടെ ബാങ്കുകള്‍ തന്നെ പലപ്പോഴും നമ്മുക്ക് സന്ദേശങ്ങള്‍ അയക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? വ്യാജ മെയിലുകൾ സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധിക്കണമെന്നും നിങ്ങളുടെ അക്കൌണ്ടിന്‍റെ സ്വകാര്യത നിങ്ങള്‍ തന്നെ സൂക്ഷിക്കണം എന്നുമറിയിച്ചുള്ള സന്ദേശങ്ങള്‍ ആയിരിക്കും അവ. ഇതുമാത്രമല്ല, ഓണ്‍ലൈന്‍ വ്യാപാരത്തില്‍ പുതിയൊരു രീതിയില്‍ ഇടപാടുകാരെ വഞ്ചിക്കുന്നവര്‍ എത്തിക്കഴിഞ്ഞു.

പവിത്ര എന്ന യുവതിയുടെ അനുഭവം കേള്‍ക്കാം. തന്റെ മകള്‍ ഉപയോഗിച്ചു കഴിഞ്ഞ തൊട്ടില്‍ ഇവര്‍ OLXല്‍ വില്‍പ്പനയ്ക്കായി വച്ചു. 3500 രൂപയാണ് ഇവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായില്ല. രണ്ടു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിശാല്‍ എന്ന് പേര് പറഞ്ഞു ഒരാള്‍ മുംബൈയില്‍ നിന്നും വിളിക്കുകയും നാട്ടിലുള്ള തന്റെ സഹോദരിയുടെ മകന് സമ്മാനിക്കാനായി ഈ തൊട്ടില്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നു എന്നും ഇയാള്‍ പറഞ്ഞു. ആവശ്യപ്പെട്ട തുകയില്‍ വിലപേശല്‍ ഉണ്ടായില്ല. തുടര്‍ന്ന് ഇയാള്‍ പവിത്രയുടെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. വാട്സാപ്പില്‍ കൂടി ഇവര്‍ അത് അയച്ചു നല്‍കി. തുടര്‍ന്ന് മൂന്നു മിനിറ്റുകള്‍ക്കകം 13500 രൂപ അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടതായി 59444 പോലെയൊരു അഞ്ചക്ക നമ്പറില്‍ നിന്നും പവിത്രയ്ക്ക് സന്ദേശം ലഭിച്ചു.

3500 രൂപ അയക്കേണ്ടിയിരുന്നിടത്തു എന്തിനാണ് 13500രൂപ അയച്ചതെന്ന് പവിത്ര ചിന്തിക്കുന്നത് സ്വാഭാവികം. ഇതേ ചോദ്യം ഇവര്‍ വിശാലിനോട് വാട്സാപ്പില്‍ തന്നെ ഉന്നയിച്ചു. അപ്പോഴാണ്‌ തനിക്കു അബദ്ധം പറ്റിയതാണ് എന്നും ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരിക്കുന്ന തന്റെ അമ്മയ്ക്ക് അയക്കാനുള്ള 10000 രൂപ തെറ്റായി അയച്ചതാണ് എന്നും വിശാല്‍ പറഞ്ഞത്.


Image Title

എത്രയും വേഗം ഈ തുക paytm നമ്പറില്‍ കൂടി മടക്കി നല്‍കാനും അയാള്‍ കെഞ്ചി. ബാങ്ക് അക്കൗണ്ട് ഡീറ്റെയില്‍സ് നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും പണത്തിന് അത്യാവശ്യമുണ്ട് എന്നു പറഞ്ഞു paytm ലേക്ക് അയക്കാനാണ് അയാള്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നത്. ഒടുവില്‍ മൊബൈല്‍ ബാങ്കിംഗ് ചെയ്യാനായി തുനിയുമ്പോഴാണ് അവസാന ട്രാന്‍സാക്ഷന്‍ പരിശോധിക്കാന്‍ പവിത്രയ്ക്ക് തോന്നിയത്. ഒരു രൂപ പോലും തന്‍റെ അക്കൗണ്ടില്‍ ഇപ്പോള്‍ ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് അവര്‍ മനസിലാക്കി. ബാങ്കില്‍ വിളിച്ചു ഇക്കാര്യം സ്ഥിരികരിക്കുകയും ചെയ്തു. അതായത്, ഏതോ നമ്പറില്‍ നിന്നും ബാങ്കില്‍ നിന്നെന്നപോലെ വ്യാജ സന്ദേശങ്ങള്‍ അയച്ചു പണം അപഹരിക്കുന്ന ഒരു രീതിയായിരുന്നു ഇത്.

തുടര്‍ന്ന് തനിക്കു പണം ഒന്നും ക്രെഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല എന്ന് വിശാലിന് വാട്സാപ്പില്‍ തന്നെ സന്ദേശം അയക്കുകയും ചെയ്തു. പണം നഷ്ടപ്പെട്ടിട്ടിലാത്തതിനാല്‍ ഇപ്പോള്‍ പരാതിപ്പെടുന്നില്ല എന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ പിന്നീടു വിശാലിന്റെ സന്ദേശങ്ങള്‍ ഒന്നും വന്നില്ല. മാത്രമല്ല വിളിച്ചു നോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച്ഓഫുമായിരുന്നു. ഏതായാലും അക്കൗണ്ടില്‍ നിന്നും പണം അയക്കുന്നതിനു മുന്‍പ് അഞ്ചക്ക നമ്പറില്‍ നിന്നും ലഭിച്ച സന്ദേശത്തിന്റെ വിശ്വാസ്യത പരിശോധിക്കാന്‍ തോന്നിയതിനാല്‍ പവിത്രയ്ക്ക് പണം നഷ്ടമായില്ല. മൊബൈല്‍/ഇന്റര്‍നെറ്റ്‌ ബാങ്കിംഗ് ചെയ്യുമ്പോള്‍ അതീവ ശ്രധാലുക്കളാകേണ്ടതിന്റെ ആവശ്യകതയാണ് പവിത്രയുടെ അനുഭവം തെളിയിക്കുന്നത്

Read More >>