നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കി

2016 നവംബര്‍ എട്ടാം തീയതി മുതല്‍ നിലവിലുണ്ടായിരുന്ന നിയന്ത്രമാണ് മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇന്നു മുതല്‍ ഇല്ലാതാകുന്നത്.

നോട്ട് പിന്‍വലിക്കാനുള്ള നിയന്ത്രണം നീക്കി

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ ഉണ്ടാകില്ല. അക്കൗണ്ടിലുള്ള തുക നിയന്ത്രണമില്ലാതെ പിന്‍വലിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താക്കള്‍ക്ക് ഉണ്ടാകും.

2016 നവംബര്‍ എട്ടാം തീയതി മുതല്‍ നിലവിലുണ്ടായിരുന്ന നിയന്ത്രമാണ് മൂന്നു മാസങ്ങള്‍ക്ക് ശേഷം ഇന്നു (മാര്‍ച്ച്‌ 13) മുതല്‍ ഇല്ലാതാകുന്നത്. നോട്ട് പിന്‍വലിച്ചതിനുശേഷം എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2500 രൂപയായിരുന്നു. പിന്നീടത് 4500 രൂപയായും പിന്നീട് 10000 യായും വര്‍ധിപ്പിച്ചു.

ആഴ്ചയില്‍ പരമാവധി പിന്‍വലിക്കാവുന്ന തുക ഫെബ്രുവരി 20 മുതല്‍ 24,000 രൂപയില്‍നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സേവിംഗ്സ് അക്കൌണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ഇന്ന് നീങ്ങുന്നതോടെ നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട ദുരിതങ്ങള്‍ക്ക് താല്‍കാലിക ശമനമുണ്ടാകുമെന്നു പ്രതീക്ഷിക്കാം