സർവ്വീസ് ചാർജ്ജ് ഇല്ല, പരിധിയില്ലാത്ത എടിഎം സേവനവും; മറ്റ് ബാങ്കുകളുടെ കടുത്ത നിയന്ത്രണങ്ങളുടെ കാലത്ത് നിരവധി സൗജന്യ സേവനങ്ങളുമായി പോസ്റ്റല്‍ ബാങ്കുകള്‍ ജനപ്രിയമാകുന്നു

ഇടക്കാലത്ത് പിന്നിലേക്കു പോയ പോസ്റ്റ് ഓഫീസുകൾ പുതിയ നീക്കത്തിലൂടെ വീണ്ടും ഗ്രാമ- നഗര ഭേദമന്യേ സജീവമാകുകയാണ്. മാർച്ച് അ‌വസാനത്തോടെ സംസ്ഥാനത്തെ 51 ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും അ​ഞ്ച് സ​ബ് പോ​സ്റ്റ് ഓ​ഫീ​സു​ക​ളി​ലും പോ​സ്റ്റ​ൽ വ​കു​പ്പി​ന്‍റെ എ​ടി​എം മെഷീനും സ്ഥാപിതമാകുമെന്നും പോസ്റ്റൽ വകുപ്പ് അ‌റിയിച്ചിട്ടുണ്ട്.

സർവ്വീസ് ചാർജ്ജ് ഇല്ല, പരിധിയില്ലാത്ത എടിഎം സേവനവും; മറ്റ് ബാങ്കുകളുടെ കടുത്ത നിയന്ത്രണങ്ങളുടെ കാലത്ത് നിരവധി സൗജന്യ സേവനങ്ങളുമായി പോസ്റ്റല്‍ ബാങ്കുകള്‍ ജനപ്രിയമാകുന്നു

സൗജന്യ സേവനങ്ങളുമായി എത്തിയ പോസ്റ്റൽ സേവിംഗ്സ് ബാങ്ക് അ‌ക്കൗണ്ടിനു പ്രിയമേറുന്നു. എസ്ബിഐ ഉൾപ്പടെയുള്ള ജനപ്രിയ ബാങ്കുകൾ ഏപ്രിൽ മുതൽ ഉപ​ഭോക്താക്കൾക്കു മേൽ കടുത്ത നിയന്ത്രണങ്ങൾ അ‌ടിച്ചേൽപ്പിക്കുന്നുവെന്ന വാർത്ത പുറത്തു വന്നിരിക്കുന്നതിനിടയിലാണ് പോസ്റ്റ ബാങ്ക് അ‌ക്കൗണ്ടിനുള്ള ജനപ്രീതി വർദ്ധിക്കുന്നതും.

പോസ്റ്റൽ ബാങ്ക് അ‌ക്കൗണ്ടിനു സ​ർ​വീ​സ് ചാ​ർ​ജ് ഇ​ല്ല എന്നുള്ളതാണ് പ്രധാന പ്രത്യേകത. മാത്രമല്ല പ​രി​ധി​യി​ല്ലാ​ത്ത സൗ​ജ​ന്യ എ​ടി​എം ഉ​പ​യോ​ഗവും പോസ്റ്റൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌ക്കൗണ്ട് തുറക്കാൻ വെറും 50 രൂപ മാത്രം അ‌ടച്ചാൽ മതിയെന്ന പ്രത്യേകതയും ഈ ബാങ്കിനുണ്ട്. ചില ബാങ്കുകൾ അ‌ക്കൗണ്ട് തുറക്കാൻ അ‌യ്യായിരം രൂപവരെ ആവശ്യപ്പെടുന്ന സമയത്താണ് വൻ ഇളവുമായി പോസ്റ്റൽ ബാങ്ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്.

പോസ്റ്റ് ഓഫീസ് ബാങ്ക് അ‌ക്കൗണ്ട് എടുക്കുമ്പോൾ വീ​സ/​റു​പേ/​ഡെ​ബി​റ്റ് കാ​ർ​ഡുകളാണ് ലഭിക്കുന്നത്. മറ്റു ബാങ്കുകളുടെ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്താവുന്ന എല്ലാ ഇടപാടുകളും ഈ കാർഡുകൾ ഉപയോഗിച്ചും സാധ്യമാണ്. മാത്രമല്ല പോസ്റ്റ് ഓഫീസ് എടിഎമ്മുകൾക്കു പുറമേ മറ്റു ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്നും ഈ കാർഡുപയോഗിച്ചു പണം പിൻവലിക്കാനും സാധിക്കും.

പോസ്റ്റൽ അ‌ക്കൗണ്ടിൽ ചെക്ക്ബുക്ക് വേണമെങ്കിൽ 500 രൂപ അ‌ക്കൗണ്ടിൽ നിലനിർത്തേണ്ടിവരും. ചെക്ക്ബുക്ക് വേണ്ട എങ്കിൽ 50 രൂപ മിനിമം ബാലൻസായി അ‌ക്കൗണ്ടിൽ മതി. ഫോ​ട്ടോ​യും ആ​ധാ​ർ രേ​ഖ​യു​മാ​യി ചെ​ന്നാ​ൽ പോസ്റ്റ് ഓഫീസുകളിൽ അ​ക്കൗ​ണ്ടുകൾ ആരംഭിക്കാം. എന്നാൽ വ​ലി​യ തു​ക​ക​ളു​ള്ള ഇ​ട​പാ​ടു​ക​ൾ​ക്ക് പാ​ൻ​കാ​ർ​ഡ് കൂ​ടി വേ​ണമെന്നു നിഷ്കർഷിച്ചിട്ടുണ്ട്.

മാത്രമല്ല നി​ക്ഷേ​പ​ങ്ങ​ൾ​ക്കു നാ​ലു ശ​ത​മാ​നം പ​ലി​ശ​യും പോ​സ്റ്റ് ഓ​ഫീ​സ് ബാങ്ക് നൽകുന്നുണ്ട്. ഒരു പോസ്റ്റ് ഓഫീസിന്റെ കീഴിൽ തുടങ്ങിയ ബാങ്ക് അ‌ക്കൗണ്ട് മറ്റൊരു പോ​സ്റ്റ് ഓ​ഫീ​സി​ലേക്കു മാറ്റാനും കഴിയുന്നതാണ്.

Read More >>