നോട്ടു നിരോധനത്തിന്റെ ആഘാതം; വ്യാവസായിക രംഗത്തു സംഭവിച്ചതു കഴിഞ്ഞ അഞ്ചു വർഷത്തെ കുറഞ്ഞ വളർച്ചാനിരക്ക്

നോട്ട് നിരോധനം ഉല്പാദനമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന സൂചനയാണിതു നല്‍കുന്നത്. ഇന്‍ഫോര്‍മല്‍ സെക്ടര്‍ പുതിയ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂചികയില്‍ പ്രതിഫലിക്കുന്നതു സംഘടിതമേഖലയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ മാത്രമാണ്. ഇന്‍ഫോര്‍മല്‍ സെക്ടറിനു കൂടുതല്‍ രൂക്ഷമായ ആഘാതം ഉണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍...

നോട്ടു നിരോധനത്തിന്റെ ആഘാതം; വ്യാവസായിക രംഗത്തു സംഭവിച്ചതു കഴിഞ്ഞ അഞ്ചു വർഷത്തെ കുറഞ്ഞ വളർച്ചാനിരക്ക്

വ്യാവസായിക ഉല്പാദന സൂചികയുടെ (IIP) പുതിയ ശ്രേണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ അപേക്ഷിച്ചു ഉല്പാദന വളര്‍ച്ച ഏറ്റവും താഴ്ന്ന നിലയിലെന്നു റിപ്പോർട്ട്. 2011-12 നെ അപേക്ഷിച്ചു ഡിസംബര്‍ 2016 - മാര്‍ച്ച് 2017 കാലയളവിലുള്ള വളര്‍ച്ചയാണു പരിശോധനാ വിധേയമാക്കിയത്.

നോട്ട് നിരോധനം ഉല്പാദനമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന സൂചനയാണിതു നല്‍കുന്നത്. ഇന്‍ഫോര്‍മല്‍ സെക്ടര്‍ പുതിയ സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൂചികയില്‍ പ്രതിഫലിക്കുന്നതു സംഘടിതമേഖലയുടെ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ മാത്രമാണ്. ഇന്‍ഫോര്‍മല്‍ സെക്ടറിനു കൂടുതല്‍ രൂക്ഷമായ ആഘാതം ഉണ്ടായിട്ടുണ്ടെന്നു വേണം കരുതാന്‍.

ചാര്‍ട്ടില്‍ ആഘാതം വ്യക്തമാക്കുന്നുണ്ട്. 2011-12 സീരീസിലെ ഉല്പാദനമേഖലയിലെ വളര്‍ച്ചാ നിരക്ക് ഡിസംബര്‍ 2016 - മാര്‍ച്ച് 2017 കാലയളവില്‍ 1.6 ശതമാനമായിരുന്നു. ഡിസംബര്‍ 2015 - മാര്‍ച്ച് 2016 കാലയളവില്‍ അതു 4.9 ശതമാനം ആയിരുന്നു. 2014-15 വര്‍ഷത്തെ ശരാശരി വളര്‍ച്ചാ നിരക്ക് 3.2 ശതമാനമായിരുന്നു. 2012-13 സാമ്പത്തികവര്‍ഷത്തില്‍ അതു 9.4 ശതമാനം എന്ന ഉയര്‍ന്ന നിലയിലായിരുന്നു.

എന്തിനാണു കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ഉല്പാദന വളര്‍ച്ച നോട്ട നിരോധനവുമായി ബന്ധപ്പെടുത്തുന്നത്? 2016-17 വര്‍ഷത്തിനെ മൊത്തത്തില്‍ എടുത്താല്‍ പുതിയ സീരീസ് അനുസരിച്ചുള്ള ഉല്പാദന വളര്‍ച്ചാ നിരക്ക് 4.9 ശതമാനമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ 3 ശതമാനം കൂടുതല്‍. എന്നുവച്ചാല്‍ 2016 സാമ്പത്തികവര്‍ഷത്തേക്കാള്‍ കൂടുതലായിരുന്നു 2017 സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക്. വാര്‍ഷിക വളര്‍ച്ചാ നിരക്ക് കണക്കാക്കുകയാണെങ്കില്‍ 2017 ലെ ആദ്യത്തെ എട്ടു മാസങ്ങളില്‍ 6.6 ശതമാനം വളര്‍ച്ച, 2016 നെ അപേക്ഷിച്ചു 2.1 ശതമാനം ആയിരുന്നു അത്. 2016-17 സാമ്പത്തികവര്‍ഷത്തിലെ അവസാന നാലു മാസത്തിലെ വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതില്‍ നവംബറിലെ നോട്ട് നിരോധനത്തിനു പങ്കുണ്ടെന്നു നിസ്സംശയം പറയാവുന്നതാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കഴിഞ്ഞ മാസങ്ങളില്‍ ആര്‍ജ്ജിച്ചിരുന്ന വളര്‍ച്ചാ നിരക്കിനെ പാളം തെറ്റിയ്ക്കുകയായിരുന്നു നോട്ട് നിരോധനം.

എന്നാല്‍ ഫോര്‍മല്‍ ഉല്പാദനരംഗം നോട്ട് നിരോധനത്തിന്‌റെ ആഘാതത്തില്‍ നിന്നും രക്ഷപ്പെട്ടോ? പുതിയ വ്യാവസായിക ഉല്പാദന സൂചിക അതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. എങ്കിലും ഉല്പാദന വളര്‍ച്ച ജനുവരി 2017 ലെ 3 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ 1.4 ശതമാനമായും, മാര്‍ച്ചില്‍ 1.2 ശതമാനമായും കുറഞ്ഞിട്ടുണ്ട്. നോട്ട് നിരോധനത്തിന്‌റെ ആഘാതത്തില്‍ നിന്നും കരകയറുന്നതു വളരെ പതുക്കെയുമാണ്.

എങ്കിലും പഴയ സൂചികയിലെ തോതു വച്ചു നോക്കുമ്പോള്‍ ഉല്പാദന വളര്‍ച്ചാ നിരക്കു കൂടുതല്‍ തന്നെയാണ്. സാമ്പത്തികഘടനയിലെ മാറ്റങ്ങള്‍ കണക്കിലെടുക്കുന്നതു കൂടാതെ, മൊത്തവില്പന സൂചിക പഴയ സീരീസിനേക്കാള്‍ കൂടുതല്‍ വര്‍ദ്ധിച്ചതായും കാണാം. വ്യാവസായിക ഉല്പാദന സൂചികയില്‍ മൂല്യാടിസ്ഥാനത്തില്‍ വിവരങ്ങള്‍ കാണിക്കുന്നതു കൊണ്ടു, അതിനെ മൊത്തവില്പന സൂചികയില്‍ പെരുപ്പിച്ചു കാണിക്കുകയാണു പതിവ്. പെരുപ്പം കൂടുമ്പോള്‍ അതു വ്യാവസായിക ഉല്പാദന സൂചികയും പെരുപ്പിച്ചു കാണിക്കും. പുതിയ സൂചികയില്‍ 109 സാധനങ്ങളുടെ മൂല്യാടിസ്ഥാനത്തിലാണു വിവരങ്ങള്‍ നല്‍കുന്നത്. പഴയ സീരീസില്‍ 54 സാധനങ്ങളേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ.

വ്യാവസായിക ഉല്പാദന സൂചിക ഉപയോഗിച്ചു മൊത്ത ആഭ്യന്ത്ര ഉല്പാദനവും പെരുപ്പിച്ചു കാണിച്ചിട്ടുണ്ട്. കുറഞ്ഞ വ്യാവസായിക ഉല്പാദന സൂചിക ആകുമ്പോള്‍ പഴയ സീരീസിനെ അപേക്ഷിച്ചു ശരിക്കുള്ള ജിഡിപിയും കൂടുതലായിരിക്കും.