ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി, രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് അദാനി

ഫോബ്‌സ് പുറത്ത് വിട്ട ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ 51.4 ബില്യണ്‍ ഡോളര്‍ വരുമാനവുമായാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 15.7 ബില്യണ്‍ ഡോളറുമായാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്.

ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി, രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന് അദാനി

സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. എട്ടില്‍ നിന്ന് രണ്ടാം സ്ഥാനത്തേക്കുയര്‍ന്ന്.ഇന്‍ഫ്രാസ്ട്രക്ചര്‍ വ്യവസായി ഗൗതം അദാനി. ഫോബ്‌സ് പുറത്ത് വിട്ട ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയില്‍ 51.4 ബില്യണ്‍ ഡോളര്‍ വരുമാനവുമായാണ് അംബാനി ഒന്നാം സ്ഥാനത്തെത്തിയത്. 15.7 ബില്യണ്‍ ഡോളറുമായാണ് അദാനി രണ്ടാം സ്ഥാനത്തെത്തിയത്.

തുടര്‍ച്ചയായി 12ാം തവണയാണ് മുകേഷ് അംബാനി സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ടെലികോം സേവനദാതാക്കളായ ജിയോയുടെ വന്‍ വളര്‍ച്ച അംബാനിയെ ഒ്ന്നാം സ്ഥാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. 340 ദശലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായി ജിയോ മാറിയതോടെ മുകേഷ് അംബാനിയുടെ ആസ്തയില്‍ 4.1 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അതേ സമയം 2019 ഇന്ത്യയിലെ സമ്പന്നര്‍ക്ക് ഇടിവുണ്ടായ വര്‍ഷമാണ്. ഫോര്‍ബ്‌സ് പട്ടികയില്‍ ഇടം നേടിയ വ്യവസായ പ്രമുഖരുടെ സമ്പത്തില്‍ എട്ട് ശതമാനം ഇടിവുണ്ടായി. വ്യവസായികള്‍ ഇന്ത്യയുടെ ദാരിദ്യം കുറച്ച് കൊണ്ടുവരുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെന്നും അവര്‍ ബഹുമാനവും പ്രോത്സാഹനവും അര്‍ഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അശോക് ലേ ലാന്‍ഡ് ഉടമകളായ ഹിന്ദുജ സഹോദരന്മാര്‍, ഷാപൂര്‍ജി പല്ലോഞ്ചി ഗ്രൂപ്പിന്റെ പല്ലോഞ്ചി മിസ്ത്രി, കൊട്ടാക് മഹീന്ദ്ര ബാങ്കിന്റെ ഉദയ് കൊട്ടക്, എച്ച്‌സിഎല്‍ ടെക്‌നോളജീസിന്റെ ശിവ് നടര്‍ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. പട്ടികയില്‍ എട്ട് മലയാളികളുമുണ്ട്. ആറ് പുതുമുഖങ്ങളും പട്ടികയില്‍ ഇടം നേടി, ബൈജൂസ് ആപ്പ് സ്ഥാപകന്‍ ബൈജു രവീന്ദ്രന്‍ (72ാം സ്ഥാനം, 1.91 ബില്യണ്‍ ഡോളര്‍), ഹള്‍ദിരാം സ്‌നാക്‌സിന്റെ മനോഹര്‍ ലാലും മധുസൂദനന്‍ അഗര്‍വാള്‍ (86ാം സ്ഥാനം 1.7 ഡോളര്‍ ബില്യണ്‍) ജാക്വറിന്റെ രാജേഷ് മെഹ്‌റ (95ാം സ്ഥാനം, 1.5 ഡോളര്‍ ബില്യണ്‍), അസ്ട്രല്‍ പോളി ടെക്‌നികിന്റെ സന്ദീപ് എഞ്ചിനീയര്‍ (1.45 ഡോളര്‍ ബില്യണ്‍).

Read More >>