ഒറ്റത്തവണ തീർപ്പാക്കലിൽ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത് 22,200 കോടി രൂപ

1.30 ലക്ഷം ഇടപാടുകാരിൽ നിന്നും 1,087 കോടി രൂപ തിരിച്ചു പിടിച്ച സെൻട്രൽ ബാങ്ക്, 80,000 കോടി രൂപ തിരിച്ചുിപിടിച്ച യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

ഒറ്റത്തവണ തീർപ്പാക്കലിൽ പൊതുമേഖലാ ബാങ്കുകൾ തിരിച്ചുപിടിച്ചത് 22,200 കോടി രൂപ

രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഒറ്റത്തവണ തീർപ്പാക്കലിലൂടെ തിരിച്ചുപിടിച്ചത് 22,200 കോടി രൂപയുടെ കിട്ടാകടം. 24.4 ലക്ഷം അക്കൗണ്ടുകളിൽ നിന്നാണ് ഇത്. സ്റ്റേറ്റ് ബാങ്ക് ​ഗ്രൂപ്പിന്റെയും എെഡിബിഎെ ബാങ്കിലെയും കണക്കുകൾ ഇതിൽ ഉൾപ്പെടിട്ടില്ല.

2017-2018 സാമ്പത്തിക വർഷമാണ് ഇതിൽ ഏറ്റവും കൂടുതൽ തുക തിരിച്ചുപിടിച്ച് ഏതാണ്ട് 10 ലക്ഷം അക്കൗണ്ടുകളിൽ‌ നിന്നായി 9,000 കോടി രൂപ. 2016-2017 ൽ 7040 ലക്ഷം അക്കൗണ്ടുകളിൽ‌ നിന്നായി 6,780 കോടിയും 2015-16 ൽ 6,460 കോടി രൂപയും തിരിച്ചുപിടിക്കാൻ കഴിഞ്ഞതായി റിപ്പോർട്ടുകള്‌ സൂചിപ്പിക്കുന്നു. 2017-18 സാമ്പത്തിക വർഷം പഞ്ചാബ് നാഷണൽ ബാങ്കാണ് ഏറ്റവും കൂടുതൽ കിട്ടാക്കടം തിരിച്ചുപിടിച്ചത്. 2.40 ലക്ഷം ഇടപാടുകാരിൽ നിന്നായി 1,3375 കോടി രൂപ പിഎൻബിയിൽ തിരിച്ചുപിടിച്ചു. 1.30 ലക്ഷം ഇടപാടുകാരിൽ നിന്നും 1,087 കോടി രൂപ തിരിച്ചു പിടിച്ച സെൻട്രൽ ബാങ്ക്, 80,000 കോടി രൂപ തിരിച്ചുിപിടിച്ച യൂണിയൻ ബാങ്ക് ഒാഫ് ഇന്ത്യ എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.

റിസർവ് ബാങ്കിന്റെ നിർദേശ പ്രകാരം എല്ലാ ബാങ്കുകളും ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചിയിച്ചിട്ടുണ്ട്. 50 കോടി രൂപയിൽ താഴെയുള്ള കിട്ടാക്കടങ്ങളാണ് ഇത്തരത്തിൽ തിരിച്ചുപിടിക്കുന്നത്. ഇതിലൂടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾക്ക് 1.2 ലക്ഷം കോടി രൂപ നേടാനാകുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, കിട്ടാക്കടത്തിന്റെ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പൊതുമേഖലാ ബാങ്കുകൾക്ക് 1.3 ലക്ഷം കോടി രൂപയെങ്കിലും അധിക മൂലധനം ആവശ്യമായി വരും. അടുത്ത രണ്ടുവർഷം കൊണ്ടാണ് ഇത്രയ്ക്കധികം തുക വേണ്ടിവരിക.

Read More >>