നോട്ട് പിന്‍വലിച്ചതും ജിഡിപി ഇടിവും; സിംഗിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി എന്ന് ജയപാല്‍ റെഡ്ഡി

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിപ്ലവമെന്ന നിലയിലാണ് നോട്ട് നിരോധനത്തെ അവതരിപ്പിച്ചത്. ജനങ്ങൾക്ക് 50 ദിവസത്തെ ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, വൻനഗരങ്ങളിൽ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു. കർഷകർക്ക് അവരുടെ വിളകൾ പോലും ആദായകരമായി കൊയ്തെടുക്കാന്‍ കഴിഞ്ഞില്ല.

നോട്ട് പിന്‍വലിച്ചതും ജിഡിപി ഇടിവും; സിംഗിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി എന്ന് ജയപാല്‍ റെഡ്ഡി

നോട്ട് നിരോധനം ജി ഡിപിയുടെ വളർച്ചാ നിരക്ക് കുറയ്ക്കുമെന്ന മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രവചനം യാഥാര്‍ത്ഥ്യമായി എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എസ്. ജയ്പാൽ റെഡ്ഡി.വെറും ആറു മിനിറ്റ് പ്രസംഗത്തില്‍ തന്നെ ദേശീയ ഉൽപാദനനിരക്കിൽ ഒന്നോ രണ്ടോ ശതമാനം കുറവുണ്ടാകുമെന്നും മന്‍മോഹന്‍ സിംഗ് പാർലമെൻറിൽ സൂചിപ്പിച്ചതിനെയും റെഡ്ഡി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ മൊത്തത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ ഒരു ശതമാനം നഷ്ടമെന്നാല്‍ 1.50 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനം കുറയുമെന്നാണ് അര്‍ത്ഥം. ദേശീയ ഉൽപാദന നിരക്കില്‍ ഒന്നര ശതമാനം നഷ്ടമുണ്ടായി എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ സൂചിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വിപ്ലവമെന്ന നിലയിലാണ് നോട്ട് നിരോധനത്തെ അവതരിപ്പിച്ചത്. ജനങ്ങൾക്ക് 50 ദിവസത്തെ ബുദ്ധിമുട്ടുകള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. പക്ഷേ, വൻനഗരങ്ങളിൽ താമസിച്ചിരുന്നവര്‍ ഇപ്പോള്‍ തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങുന്നു. കർഷകർക്ക് അവരുടെ വിളകൾ പോലും ആദായകരമായി കൊയ്തെടുക്കാന്‍ കഴിഞ്ഞില്ല.

ഹൈദരാബാദിലെ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയ്പാൽ റെഡ്ഡി അന്തർദേശീയ എണ്ണവിലയിൽ ഇടിവുണ്ടായതിന്റെ ആനുകൂല്യം സാധാരണ ജനങ്ങൾക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നും മുൻ പെട്രോളിയം മന്ത്രിയായ റെഡ്ഡി ആരോപിച്ചു.