ഗൂഗിള്‍ തേസിനെ കുറിച്ച് അറിയേണ്ടതെല്ലാം

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) യൂണിഫെഡ് പേമെന്റ് ഇന്റര്‍ഫേസ്(യുപിഐ) റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തേസിന്റെ പ്രവര്‍ത്തനം

ഗൂഗിള്‍ തേസിനെ കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിളിന്റെ ഡിജിറ്റല്‍ പേമെമെന്റ് ആപ്ലിക്കേഷനായ തേസ് ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) യൂണിഫെഡ് പേമെന്റ് ഇന്റര്‍ഫേസ് (യുപിഐ) റിസര്‍വ് ബാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തേസിന്റെ പ്രവര്‍ത്തനം. പേമെന്റ് സേവനം ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലൂടെയും ഏകീകൃത പേമെന്റ് സംവിധാനത്തിലും ക്യൂ ആര്‍ കോഡ്, ഫോണ്‍ നമ്പര്‍ എന്നിവയിലൂടെയും ലഭ്യമാകും.

ഗൂഗില്‍ തേസ് ആരംഭിക്കുന്നതെങ്ങനെ?

ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ എന്നിവകളില്‍ തേസ് ഇന്‍സ്റ്റാള്‍ ചെയ്യാം. സൗജന്യമാണ് ആപ്പ്.

സ്റ്റെപ്പ് 1

ആരംഭിക്കുന്നതിനായി ഭാഷ തിരഞ്ഞെടുക്കുക. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നട തുടങ്ങിയ ഭാഷകള്‍ ലഭ്യമാണ്.

Image Title

സ്റ്റെപ്പ് 2

നിങ്ങളുടെ ഫോണ്‍ നമ്പര്‍ സേവ് ചെയ്യുക. ഈ നമ്പറായിരിക്കും ബാങ്ക് അക്കൗണ്ടിനെ ബന്ധിപ്പിക്കുന്നത്.

സ്റ്റെപ്പ് 3

അലര്‍ട്ടുകള്‍, അറിയിപ്പുകള്‍ എന്നിവ അറിയുന്നതിന് ഗൂഗിള്‍ അക്കൗണ്ട് തെരഞ്ഞെടുക്കുക.

സ്റ്റെപ്പ് 4

ഗൂഗിള്‍ തേസിന് ആപ്ലിക്കേഷൻ ലോക്ക് പിന്തുണയ്ക്കുന്നുണ്ട്. നിലവില്‍ നിങ്ങളുടെ സ്‌ക്രീന്‍ ലോക്കും തേസിനെ പിന്തുണയ്ക്കുന്നുണ്ട്. അല്ലെങ്കില്‍ ഗൂഗില്‍ തേസിന്റെ പുതിയ ലോക്കിനെ ഉണ്ടാക്കിയെടുക്കാം.

സ്‌റ്റെപ്പ് 5

ഹോം സ്‌ക്രീനില്‍ എത്തുമ്പോള്‍ നിങ്ങള്‍ക്ക് യുപിഐ മുഖേന പേമെന്റ് നടത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി ഗൂഗിള്‍ കൈകോര്‍ക്കുന്നത്. പേയ്‌മെന്റ് ബാങ്കായ എയര്‍ടെല്‍ തേസിനെ പിന്തുണക്കുന്നുണ്ട്.

Image Title

സ്റ്റെപ്പ് 5 എ

നിങ്ങള്‍ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഇന്റര്‍നെറ്റ് ബാങ്കിങിലോ മൊബൈല്‍ ബാങ്ക് സംവിധാനത്തില്‍ ചെയ്യുന്നതു പോലെ ഐഎഫ്‌സി കോഡ് തുടങ്ങിയ നിങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തണം. ഗൂഗിള്‍ തേസ് പേമെന്റ് വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ ഫോണ്‍ നമ്പര്‍, യുപി ഐ കോഡ്, ക്യുആര്‍ കോഡ് തുടങ്ങിയവ ആപ്ലിക്കേഷന്‍ ആവശ്യപ്പെടും. നിങ്ങളുടെ അക്കൗണ്ട് സജ്ജമാക്കിയെങ്കില്‍ പിന്നെ പേമെന്റ് ലളിതമാണ്. പേറ്റിഎം ഇടപാടുകള്‍ക്ക് സമാനമാണ് തേസ്.

ക്യാഷ് മോഡിലായിരിക്കും പണമിടപാടുകള്‍ നടക്കുന്നത്. ഉപഭോക്താവിന്റെ ഇടപാടുകളുടെ രേഖകള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഫോണ്‍ നമ്പറുകള്‍ മറ്റുള്ളവര്‍ക്ക് പങ്കിടാതെ തന്നെ പണമിടപാടുകള്‍ സുഗമമായി തേസിലൂടെ നടത്താമെന്ന് ഗൂഗിള്‍ വ്യക്തമാക്കുന്നു.


Read More >>