യു.എസില്‍ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് വഴി കിറ്റെക്സ് വിപണനത്തിന് ഒരുങ്ങുന്നു

1992 ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് ഗെര്‍ബെര്‍ ബ്രാന്‍ഡിന്റെ വിതരണക്കാരായാണ് യുഎസ് വിപണിയില്‍ ചുവടുവെക്കുന്നത്. കമ്പനിയുടെ യുഎസ് ഉപവിഭാഗം 18 മാസം മുമ്പാണ് ആരംഭിക്കുന്നത്.

യു.എസില്‍ വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് വഴി കിറ്റെക്സ് വിപണനത്തിന് ഒരുങ്ങുന്നു

ഗാര്‍മെന്റ്‌സ് വാള്‍മാര്‍ട്ട്, ടാര്‍ഗെറ്റ് തുടങ്ങിയ യുഎസ് റീട്ടെയ്ല്‍ ശൃംഖലകള്‍ വഴി ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ കിറ്റെക്‌സ് ധാരണയിലെത്തി. കുട്ടികളുടെ വസ്ത്രനിര്‍മ്മാണമാണ് കിറ്റെക്സ് പ്രധാനമായും ഉന്നം വയ്ക്കുന്നത്. ഈ നീക്കത്തിലൂടെ പ്രതിവര്‍ഷം യുഎസ് വിപണിയില്‍ നിന്ന് 50 ദശലക്ഷം ഡോളര്‍ നേടാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സഹകരണത്തിന്റെ ഭാഗമായി വാള്‍മാര്‍ട്ടും മറ്റ് യുഎസ് റീട്ടെയ്‌ലര്‍മാരും കിറ്റെക്‌സ് സന്ദര്‍ശിച്ച് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ പരിശോധിക്കും. വിപണനം ചെയ്യാനുള്ള വസ്ത്രങ്ങളുടെ ഷിപ്‌മെന്റ് സെപ്റ്റംബര്‍ മുതല്‍ ആരംഭിക്കുമെന്നു സി.എം.ഡി സാബു ജേക്കബ് അറിയിച്ചു. യുഎസ് വിപണിയില്‍ 10 മുതല്‍ 15 വരെ ശതമാനം വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാനാണ് കിറ്റെക്‌സ് പദ്ധതിയിടുന്നത് എന്നും സി.എം.ഡി അറിയിച്ചു.

1992 ല്‍ പ്രവര്‍ത്തനമാരംഭിച്ച കിറ്റെക്‌സ് ഗെര്‍ബെര്‍ ബ്രാന്‍ഡിന്റെ വിതരണക്കാരായാണ് യുഎസ് വിപണിയില്‍ ചുവടുവെക്കുന്നത്. കമ്പനിയുടെ യുഎസ് ഉപവിഭാഗം 18 മാസം മുമ്പാണ് ആരംഭിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തില്‍ ആഗോളതലത്തിലെ തന്നെ കുട്ടികളുടെ വസ്ത്രനിര്‍മ്മാണ വിപണിയിലെ ഏറ്റവും വലിയ കമ്പനിയാകാന്‍ ലക്ഷ്യംവെക്കുന്ന കിറ്റെക്‌സ് രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണശേഷി ഒരു ദിവസം 800,000 ആക്കി ഉയര്‍ത്താനും 2020 അവസാനത്തോടെ ഒരു ദശലക്ഷമായി വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്

Story by