അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർ‍ത്തുമ്പി കുടകൾ ടെക്നോപാർക്കിലും

2016ൽ 17 പേരിൽ നിന്നായി മൂലധനം കണ്ടെത്തിയാണ് 1000ത്തോളം കുടകൾ നിർമിച്ച് വിപണിയിൽ എത്തിക്കുകയും വിൽക്കുകയും ചെയ്തത്. ലോൺ നൽകിയവർക്കെല്ലാം തന്നെ തുക തിരിച്ചുനൽകാനും സാധിച്ചു. ഒരു ആദിവാസി വീട്ടമ്മയ്ക്ക് പ്രതിദിനം 500 മുതൽ 700 രൂപ വരെ വേതനം നൽകാനും കഴിഞ്ഞു. ഈ ഒരു നല്ല തുടക്കം നൽകിയ ആത്മവിശ്വാസത്തിലാണ് ടീം കാർത്തുമ്പി. ഈ വർഷവും ലോണായി തന്നെ മൂലധനം കണ്ടെത്തി ആദ്യ ഘട്ടത്തിൽ 15,000 കുട വിൽപ്പന നടത്താനാണ് തയ്യാറെടുക്കുന്നത്.

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർ‍ത്തുമ്പി കുടകൾ ടെക്നോപാർക്കിലും

അട്ടപ്പാടിയുടെ സ്വന്തം കുടയായ കാർത്തുമ്പി ഇനി ടെക്നോപാർക്കിലും. അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന കാർത്തുമ്പി കുടകൾ, ടെക്നോപാർക്കിലെ ഐടി ജീവനക്കാരുടെ സാമൂഹ്യ സാംസ്കാരിക സംഘടന ആയ പ്രതിധ്വനിയാണ് ടെക്നോപാർക്ക് സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്. അട്ടപ്പാടിയിലെ 50 ആദിവാസി അമ്മമാർക്ക് കുടനിർമാണത്തിൽ പരിശീലനം നൽകിയാണ് പദ്ധതി കഴിഞ്ഞ വർഷം യാഥാർത്ഥ്യമാക്കിയത്. ഇതിനാവശ്യമായ ഉല്പന്നങ്ങൾ കൊറിയയിൽ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു. ഇത്തവണ 300 പേർക്ക് പരിശീലനം നൽകാനാണ് പ്രതിധ്വനി ലക്ഷ്യമിടുന്നത്.

ത്രീ ഫോൾഡ് കുടകൾ ആണു കാർത്തുമ്പി നിർമിച്ചുനൽകുന്നത്. 350രൂപയാണ് കുടയുടെ വില. ഇപ്പോൾ പ്രീ സെയിൽ കൂപ്പണുകൾ (100 രൂപ) ശേഖരിച്ചു, 2017 മേയ് 24 നു ടെക്‌നോപാർക്കിൽ വച്ച് കുടകൾ വിതരണം ചെയ്യാനാണ് പ്രതിധ്വനിയുടെ പദ്ധതി. കുട നൽകുമ്പോൾ ബാക്കി തുകയായ 250 രൂപ നൽകിയാൽ മതി. കുട വാങ്ങാൻ താൽപ്പര്യം ഉള്ളവർ ഏപ്രിൽ 28 നു മുമ്പ് പ്രീ സെയിൽ കൂപ്പണുകൾ വാങ്ങണം. കറുപ്പ്, ഇളം നീല, ചുവപ്പു നിറങ്ങളിലും ചിത്രങ്ങളിൽ ഉള്ളതുപോലെ വിവിധ വർണങ്ങളിലും കുട ലഭ്യമാണ്. പ്രത്യേക നിറം വേണ്ടവർ പ്രീ സെയിൽ കൂപ്പൺ വാങ്ങുമ്പോൾ അതുകൂടി പറയാൻ മറക്കരുത്.

കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസി സംഘടനയായ തമ്പും ഓൺലൈൻ കൂട്ടായ്മ ആയ പീസ് കളക്റ്റീവും സംയുക്തമായി ആരംഭിച്ചതാണ് കുട നിർമാണ സംരംഭം. കേരളത്തിന്റെ ഒരു മൂലയിൽ കൈനീട്ടി നിൽക്കാൻ നിർബന്ധിതരാക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ആത്മവിശ്വാസവും സ്വാഭിമാനബോധവും വളർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളിലാണ് ടീം കാർത്തുമ്പി.

2016ൽ 17 പേരിൽ നിന്നായി മൂലധനം കണ്ടെത്തിയാണ് 1000ത്തോളം കുടകൾ നിർമിച്ച് വിപണിയിൽ എത്തിക്കുകയും വിൽക്കുകയും ചെയ്തത്. ലോൺ നൽകിയവർക്കെല്ലാം തന്നെ തുക തിരിച്ചുനൽകാനും സാധിച്ചു. ഒരു ആദിവാസി വീട്ടമ്മയ്ക്ക് പ്രതിദിനം 500 മുതൽ 700 രൂപ വരെ വേതനം നൽകാനും കഴിഞ്ഞു. ഈ ഒരു നല്ല തുടക്കം നൽകിയ ആത്മവിശ്വാസത്തിലാണ് ടീം കാർത്തുമ്പി. ഈ വർഷവും ലോണായി തന്നെ മൂലധനം കണ്ടെത്തി ആദ്യ ഘട്ടത്തിൽ 15,000 കുട വിൽപ്പന നടത്താനാണ് തയ്യാറെടുക്കുന്നത്.

"മഴ കഴിയുന്നതു വരെ ഏതെങ്കിലും മരത്തിനു കീഴിൽ പതുങ്ങുന്നതാണ് ഞങ്ങളുടെ ശീലം. ഈ തുടക്കം ഞങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നാണ് പ്രതീക്ഷ"
- ട്രെയിനർ ലക്ഷ്മി ഉണ്ണിക്കൃഷ്ണൻ

രണ്ടു വർഷം മുമ്പ് കുടനിർമാണത്തിൽ പരിശീലനം നേടിയ ദാസന്നൂർ ആദിവാസിയൂരിലെ ഈ വീട്ടമ്മയാണ് മറ്റുള്ളവരെ കുട നിർമാണത്തിന്റെ രസതന്ത്രം പഠിപ്പിച്ചത്.

loading...