രൂപയുടെ മൂല്യം ഇടിയുന്നു; ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

ഇതുവരെ രൂപയുടെ മൂല്യത്തിൽ 5.1 ശതമാനം ഇടിവുണ്ടായി. ലോക കറൻസികളിൽ തകർച്ച നേരിടുന്നത് രൂപയാണെന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു

രൂപയുടെ മൂല്യം ഇടിയുന്നു; ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിൽ

എണ്ണവില കുതിച്ചുയരുമ്പോൾ രൂപയുടെ മൂല്യം ഇടിയുന്നു, ഡോളറിന് 67.13 രൂപയാണ് ഇന്നത്തെ വിദേശ നാണ്യ വിനിമയ നിരക്ക്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഇന്നലെ 26 പെെസയുടെ ഇടിവാണ് ഉണ്ടായത്.

എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്ക് കൂടുതലായി ഡോളർ വേണ്ടിവരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് ഒാഹരി വിപണി അധികൃതർ സൂചിപ്പിക്കുന്നത്. വിപണിയിൽ നിന്നും വിദേശ ധനസ്ഥാപനങ്ങൾ നിക്ഷേപം വിറ്റൊഴിയുന്നതും രൂപയ്ക്ക് ആഘാതമാകുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ മാസത്തോടെ ഏകദേശം 15500 കോടി രൂപ ഇത്തരത്തിൽ വിപണിയിൽ നിന്നും പിൻവലിക്കപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ രൂപയുടെ മൂല്യത്തിൽ 5.1 ശതമാനം ഇടിവുണ്ടായി. ലോക കറൻസികളിൽ തകർച്ച നേരിടുന്നത് രൂപയാണെന്നും സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

പെട്രോൾ,ഡീസൽ വിലകൾ ഉയരാൻ സാധ്യതയുണ്ട്. ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് വില കൂടും വിദേശ യാത്രകളും ഇത്തരത്തിൽ വില വർദ്ധിക്കാൻ സാഹചര്യം ഉണ്ടാകുമെന്നും വിദ​ഗ്ധർ‌ വിലയിരുത്തുന്നത്. അതേ സമയം കയറ്റുമതിക്കാർക്കും പ്രവാസി ഇന്ത്യക്കാർക്കും സന്തോഷമേകുന്ന കാര്യമാണ് വിലയിടിവ്. ഒരു ഡോളർ ഇന്ത്യയിൽ എത്തുമ്പോൾ 65 രൂപയാണ് നേരത്തെ കിട്ടിയിരുന്നത് ഇപ്പോൾ 67 രൂപയ്ക്ക് മുകളിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്.

Read More >>