നികുതിയെ കുറിച്ച് സംശയമുണ്ടോ?എങ്കിൽ മറുപടിയുമായി 'ഒാൺലൈൻ ചാറ്റ്' സംവിധാനം

ഒാൺലെെൺ ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിലൂടെ തങ്ങളുടെ അടിസ്ഥാന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ചാറ്റിലൂടെ വിദ​ഗ്ദർ മറുപടി നൽകുന്നത്.

നികുതിയെ കുറിച്ച് സംശയമുണ്ടോ?എങ്കിൽ മറുപടിയുമായി ഒാൺലൈൻ ചാറ്റ് സംവിധാനം

നികുതിദായകർക്ക് സംശയങ്ങൾ തീർക്കാൻ ഓൺലൈൻ ചാറ്റ് സംവിധാനം ആദായനികുതി വകുപ്പ് പുറത്തിറക്കി. ഒാൺ ലെെൺ ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിലൂടെ തങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ചാറ്റിലൂടെ വിദ​ഗ്ദർ മറുപടി നൽകുന്നത്. രാജ്യത്ത് നികുതി സംവിധാനം കുടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടാണ് ഈ പ്രാരംഭ നടപടികൾ ആരംഭിച്ചത്.

ആദായനികുതി വകുപ്പിന്റെ ഒൗദ്യോ​ഗിക വെബ്സൈറ്റിലാണ് ഒാൺലൈൻ ചാറ്റ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നികുതിദായകർക്ക് സംശയങ്ങൾ ചോദിക്കാം. നികുതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള മറുപടി സ്വതന്ത്ര നികുതി വിദഗ്ദ്ധരാണ് മറുപടി നൽകുന്നത്. വെബ്സൈററിലെത്തുന്നവർ ഈ മെയിൽ എെഡി നൽകിയാൽ ഒാൺലൈൻ ചാറ്റിലേക്ക് പ്രവേശിക്കാം. വിദ​ഗ്ദരുമായി നടത്തുന്ന സംഭാഷണങ്ങൾ നികുതിദായകരുടെ ഈമെയിലിലേക്ക് അയയ്ക്കുവാനുള്ള സംവിധാനം ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വിദ​ഗ്ദരുമായി നടത്തുന്ന സംഭാഷണങ്ങൾ ഭാവിയിൽ ഉപകരിക്കുന്നതിന് വേണ്ടി നികുതിദായകരുടെ ഈമെയിൽ എെഡിയിലേക്ക് അയക്കുന്നതിനും സംവിധാനമുണ്ട്. പ്രവർത്തനം കാര്യക്ഷമമാകുന്നതോടെ ഒാൺലൈൻ ചാറ്റ് സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുമെന്നാണ് ആദായനികുതി വിഭാ​ഗം വ്യക്തമാക്കി.

Read More >>