മൈജിയുടെ പുതിയ ഷോറൂം കോഴിക്കോടിന് സമർപ്പിച്ച് മോഹൻലാൽ

അഞ്ചു നിലകളിലായി ഒരുക്കിയിരിക്കുന്ന മൈ ജി ഫ്യൂച്ചർ കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമുകളിൽ ഒന്നാണ്

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ശൃംഖലകളിൽ ഒന്നായ മൈജി യുടെ പുതിയ ഷോറൂം' മൈ ജി ഫ്യൂച്ചർ ' കോഴിക്കോട് പൊറ്റമ്മലിൽ മോഹൻലാൽ ഉദ്ഘാടനം ചെയ്തു. അഞ്ചു നിലകളിലായി ഒരുക്കിയിരിക്കുന്ന മൈ ജി ഫ്യൂച്ചർ കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂമുകളിൽ ഒന്നാണ് .കേരളത്തിൽ മൈജി യുടെ എഴുപത്തിയഞ്ചാമത്തെ ശാഖയാണ് പ്രവർത്തനം ആരംഭിച്ചത്.

അമ്പതിലധികം അന്താരാഷ്ട്ര ബ്രാൻഡുകളുടെ വിപുലമായ ശേഖരമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നതെന്നും ആകർഷകമായ വിലക്കുറവിൽ ഗാഡ്ജറ്റുകൾ ലഭിക്കുമെന്നും മൈജി മാനേജിങ് ഡയറക്ടർ എ കെ ഷാജി അറിയിച്ചു .

Read More >>