ടെലികോം രംഗത്തെ ഭീമനാകാൻ വേണ്ടി ഐഡിയയും വൊഡാഫോണും ലയിക്കുന്നു

കുമാർ മംഗളം ബിർളയുടെ ഐഡിയ സെല്ലുലാറും വൊഡാഫോൺ ഇന്ത്യയും ആണ് ലയിച്ചു ചേരുന്നത്. പുതിയ കമ്പനിയുടെ പേര് പിന്നീടേ തീരുമാനിക്കൂ എന്നറിയുന്നു.

ടെലികോം രംഗത്തെ ഭീമനാകാൻ വേണ്ടി ഐഡിയയും വൊഡാഫോണും ലയിക്കുന്നു

റിലയൻസ് ജിയോ വന്നതോടെ ഇന്ത്യയിലെ ടെലികോം രംഗത്തെ മത്സരം മുമ്പെങ്ങുമില്ലാത്ത വിധം ചൂടുപിടിച്ചിരിക്കുകയായിരുന്നു. ജിയോ നൽകുന്ന സൗജന്യങ്ങൾ തങ്ങളുടെ വിപണിയും പിടിച്ചെടുക്കുന്നു എന്ന് തിരിച്ചറിയുന്ന ടെലികോം കമ്പനികൾ പല വഴികളിലൂടെ ആധിപത്യം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വൊഡാഫോണും പരസ്പരം ലയിക്കുന്നതാണ് ഏറ്റവും പുതിയ സംഭവവികാസം. അതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറും അത്. കുമാർ മംഗളം ബിർളയുടെ ഐഡിയ സെല്ലുലാറും വൊഡാഫോൺ ഇന്ത്യയും ആണ് ലയിച്ചു ചേരുന്നത്. പുതിയ കമ്പനിയുടെ പേര് പിന്നീടേ തീരുമാനിക്കൂ എന്നറിയുന്നു.

45.1% ശതമാനം ഓഹരിയായിരിക്കും വൊഡാഫോണിന് ലഭിക്കുക. 26% ഐഡിയ ഗ്രൂപ്പിനും മിച്ചമുള്ളത് പൊതു ഓഹരിയുമായിരിക്കുമെന്ന് പറയുന്നു. 2018 ൽ ആയിരിക്കും ലയനം പൂർത്തിയാകുക. ഇരുകൂട്ടർക്കുമായി ഏതാണ്ട് 390 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്.