ജി എസ് റ്റി വില കുറയ്ക്കുമോ ഇല്ലയോ?

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ് റ്റി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അനുകൂലമായ ഫലങ്ങള്‍ കൊണ്ടു വരുമെന്നുള്ളപ്പോഴും ഹൃസ്വകാലാടിസ്ഥാനത്തില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ ഫലങ്ങള്‍ ആയിരിക്കും കൊണ്ടുവരുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ജി എസ് റ്റി വില കുറയ്ക്കുമോ ഇല്ലയോ?

ഇന്ത്യയുടെ ഏറ്റവും വലിയ നികുതി പരിഷ്‌കരണം ആയ ജി എസ് റ്റി ജൂലൈയില്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏകജാലക സംവിധാനം വഴി രാജ്യത്തിലെ മുഴുവന്‍ വിപണിയേയും ഒരു കുടക്കീഴില്‍ കൊണ്ടു വരുമ്പോള്‍ അത് ജനങ്ങളുടെ നിത്യജീവിതത്തിലും നിഴലിക്കും എന്ന് പറയേണ്ടതില്ലല്ലോ.

ജി എസ് റ്റി ചില വിലക്കയറ്റങ്ങളും ചില വിലക്കുറവുകളും കൊണ്ടുവരുമെന്നുറപ്പ്. എങ്ങിനെയായിരിക്കും വിപണിയുടെ മാറ്റങ്ങള്‍ എന്ന് നോക്കാം:

ചെലവേറിയതാകാന്‍ സാധ്യതയുള്ളവ:

 • മൊബൈല്‍ ബില്ലുകള്‍
 • ഇന്‍ഷുറന്‍സ് പോളിസി
 • പുതുക്കലുകള്‍
 • ബാങ്കിംഗ്, നിക്ഷേപ സേവനങ്ങള്‍
 • ഓണ്‍ലൈന്‍ സേവനങ്ങള്‍
 • വീട്ടുവാടക
 • ഹെല്‍ത്ത് കെയര്‍
 • സ്്കൂള്‍ ഫീസ്
 • കൊറിയര്‍ സര്‍വീസുകള്‍
 • മെട്രോ റെയില്‍ യാത്ര

ചെലവ് കുറയാന്‍ സാധ്യതയുള്ളവ:

 • സിനിമാ ടിക്കറ്റ്
 • റസ്‌റ്റോറന്‌റുകളിലെ ഭക്ഷണം
 • ഇരുചക്രവാഹനങ്ങള്‍
 • കാറുകള്‍
 • ഗൃഹോപകരണങ്ങള്‍

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ജിഎസ് റ്റി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് അനുകൂലമായ ഫലങ്ങള്‍ കൊണ്ടു വരുമെന്നുള്ളപ്പോഴും ഹൃസ്വകാലാടിസ്ഥാനത്തില്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സമ്മിശ്രമായ ഫലങ്ങള്‍ ആയിരിക്കും കൊണ്ടുവരുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സര്‍ക്കാര്‍ വൃന്ദങ്ങളില്‍ നിന്നും അറിഞ്ഞിട്ടുള്ള വിവരങ്ങള്‍ അനുസരിച്ചുള്ള ഏകദേശചിത്രമാണിത്. കൃത്യമായ വിവരങ്ങള്‍ക്ക് അന്തിമതീരുമാനം പുറത്തി വരുക തന്നെ വേണം.

Story by
Read More >>