ജിഎസ്ടി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരം

രാജ്യത്തെ ഒത്തൊരുമയുടെ നേട്ടമാണിത്. ജിഎസ്ടിയിലൂടെ രാജ്യം പുതിയ സമ്പത്ത് വ്യവസ്ഥിലേക്കു കടക്കുകാണ്. ടീം ഇന്ത്യയുടെ ശക്തിയുടെ സാക്ഷിപാത്രമായി മാറുകയാണു ജിഎസ്ടി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

ജിഎസ്ടി: രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരം

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കരണമായ ചരക്ക് സേവന നികുതി ഇന്നലെ അര്‍ദ്ധരാത്രയില്‍ പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് സെൻട്രൽ ഹാളില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ചേര്‍ന്ന് ജിഎസ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 5%, 12%, 18%, 28% എന്നീ സ്ലാബുകളിലാണ് ജിഎസ്ടി. എക്സൈസ് തീരുവ, വാറ്റ്, സേവന നികുതി എന്നിവ പ്രത്യേകമായി ഇനിയുണ്ടാകില്ല.

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌ക്കാരത്തിലേക്കാണ് രാജ്യം ഇന്നലെ രാത്രി പാര്‍ലമെന്റ് സെൻട്രൽ ഹാളില്‍ പ്രഖ്യാപിച്ചത്. മറ്റ് നികുതികള്‍ക്ക് പകരം ഇനി എല്ലാം ഒറ്റ നികുതി. രാജ്യത്തെ ഒത്തൊരുമയുടെ നേട്ടമാണിത്. ജിഎസ്ടിയിലൂടെ രാജ്യം പുതിയ സമ്പത്ത് വ്യവസ്ഥിലേക്കു കടക്കുകാണ്. ടീം ഇന്ത്യയുടെ ശക്തിയുടെ സാക്ഷിപാത്രമായി മാറുകയാണു ജിഎസ്ടി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

രാജ്യത്തെ ഏറ്റവും സുപ്രധാനമായ നേട്ടമാണ് ജിഎസ്ടി ഇന്ത്യയുടെ വളര്‍ച്ചയെ ശക്തിപ്പെടുത്തുമെന്നും ജെയ്റ്റിലി പറഞ്ഞു. ജിഎസ്ടി 17 നികുതികള്‍ ഏകീകരിക്കുമെന്നും ദുര്‍ബലവിഭാഗത്തിനുമേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജിഎസ്ടി വന്നതോടെ ഇന്നുമുതല്‍ ഉത്പന്നങ്ങള്‍ക്ക് വില കൂടുകയും കുറയുകയും ചെയ്യും. ബാങ്ക് സേവന നിരക്കും ഇന്‍ഷുറന്‍സ് പ്രീമിയം, എസി ട്രെയിന്‍ നിരക്ക്, വിമാന നിരക്കിലും വര്‍ദ്ധനയുണ്ടാകും. 1000 രൂപയ്ക്ക് താഴെയുള്ള മുറികള്‍ക്ക് നികുതിയില്ല. എന്നാല്‍ അതിന് മുകളിലേക്കുള്ള മുറികള്‍ക്ക് നിരക്കുകള്‍ വര്‍ദ്ധനയുണ്ടാകും. ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയ്ക്കും നിരക്കുകള്‍ വര്‍ദ്ധിക്കും.

കാറുകളുടെ വിലയില്‍ വര്‍ദ്ധനയുണ്ടാകും. പക്ഷെ ആഡംബര കാറുകളുടെയും എസ്‌യുവിയുടെയും വില കുറയും. അവശ്യസാധനങ്ങളായ ധാന്യങ്ങളും പച്ചക്കറിയും പാലും അടക്കമുള്ള സാധനങ്ങള്‍ക്ക് നികുതിയില്ല. 1000 രൂപയ്ക്ക് താഴെയുള്ള വസ്ത്രങ്ങള്‍ക്ക് 4 ശതമാനമാണ് നികുതി. 15 ശതമാനമായി സേവന നികുതി ജിഎസ്ടി യിലേക്ക് മാറുന്നതോടെ 18 ശതമാനത്തിലേക്ക് ഉയരും.

ജിഎസ്ടി രാജ്യത്തിന്റെ വിപണിയിലെ അസമത്വങ്ങള്‍ ഇല്ലാതാക്കും. നിര്‍ധനരിലേക്ക് പ്രയോജനങ്ങള്‍ ഫലപ്രദമായി എത്തിക്കും. അഭ്യൂങ്ങള്‍ ഒഴിവാക്കാനും ജിഎസ്ടിയെ ഇരുകൈയ്യും നീട്ടി വരവേല്‍ക്കാനും ആഹ്വാനം ചെയ്ത പ്രധാന മന്ത്രിയുടെ വാക്കുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ എത്രത്തോളം രാജ്യത്ത് മാറ്റം ഉണ്ടാകും എന്നാണ് ജനങ്ങള്‍ നോക്കി കാണുന്നത്.

Read More >>