ബി.ജെ.പി. സർക്കാർ എങ്ങനെയാണ് കോൺഗ്രസിന്റെ ജി.എസ്.ടി നിലപാടുകളെ വികലമാക്കിയത്

ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് കോൺഗ്രസ് തുല്യപങ്കാളിയാണെന്നാണ് മോദി കണ്ടെത്തിയിരിക്കുന്നത്. ജിഎസ്ടിയെ തന്റെ ഭരണനേട്ടമായി വിവരിക്കാതെ, ഈ നയം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മുന്നോട്ടു വച്ചതാണ് എന്ന് വിവരിക്കാനാണ്‌ അദ്ദേഹം താല്പര്യപ്പെട്ടത്. എന്നാല്‍ നിലവില്‍ നടപ്പിലാകുന്ന സംവിധാനവുമായി കോണ്‍ഗ്രസ് മുന്നോട്ട് വച്ച ജിഎസ്ടി നയത്തിന് വളരെയേറെ വ്യത്യാസം ഉണ്ടായിരുന്നതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

ബി.ജെ.പി. സർക്കാർ എങ്ങനെയാണ് കോൺഗ്രസിന്റെ ജി.എസ്.ടി നിലപാടുകളെ വികലമാക്കിയത്

സ്വയം സൃഷ്ടിച്ച വിലക്കയറ്റത്തിനെതിരെ ബി.ജെ.പി തന്നെ രംഗത്തെത്തിയിരുന്നു. ഗുജറാത്തിലെ ചെറുകിട കച്ചവടക്കാരുടെയും വ്യാപാരികളുടെയും സാധാരണക്കാരന്റെയും ഇടയില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദ്ദത്തില്‍ ബിജെപിക്ക് കാര്യങ്ങളെ മാറ്റി പറയേണ്ടി വരുന്നതാണ് രാജ്യം ഇപ്പോള്‍ കാണുന്നത്. ജിഎസ്ടി നടപ്പിലാക്കിയത്‌ സാധാരണക്കാരനെ എത്രയധികം ബുദ്ധിമുട്ടിലാക്കുന്നു എന്ന് അധികാരം മനസിലാക്കി വരുന്നതേയുള്ളൂ. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നടത്തിയ പ്രസംഗത്തില്‍ ഈ കുറ്റബോധം നിഴലിച്ചു കാണാം. ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രതിസന്ധിയ്ക്ക് കോൺഗ്രസ് തുല്യപങ്കാളിയാണെന്നാണ് മോദി കണ്ടെത്തിയിരിക്കുന്നത്. ജിഎസ്ടിയെ തന്റെ ഭരണനേട്ടമായി വിവരിക്കാതെ, ഈ നയം കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ മുന്നോട്ടു വച്ചതാണ് എന്ന് വിവരിക്കാനാണ്‌ അദ്ദേഹം താല്പര്യപ്പെട്ടത്. എന്നാല്‍ നിലവില്‍ നടപ്പിലാകുന്ന സംവിധാനവുമായി കോണ്‍ഗ്രസ് മുന്നോട്ട് വച്ച ജിഎസ്ടി നയത്തിന് വളരെയേറെ വ്യത്യാസം ഉണ്ടായിരുന്നതായി വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

കോൺഗ്രസിനു മുന്നോട്ടുവച്ച ജിഎസ്ടി നികുതി നിരക്ക് 18 ശതമാനമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിലുള്ള ഫലപ്രദമായ തർക്കപരിഹാര സംവിധാനത്തിനുള്ള വകുപ്പുകളും അവയില്‍ ഉണ്ടായിരുന്നു. മാത്രമല്ല ക്രമാനുഗതമായി സമയമെടുത്തു നടപ്പാക്കുന്ന രീതിയിലാണ് ഇത് രൂപകല്പന ചെയ്തിരുന്നതും. ജിഎസ്ടി എന്താണ് എന്നും അവ എങ്ങനെയാണ് നടപ്പിലാക്കേണ്ടതെന്നും ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ള വ്യാപാരി സമൂഹത്തെ പരിചയപ്പെടുത്തുന്നതിനുള്ള സമയവും കോണ്ഗ്രസ് മുന്നോട്ട് വച്ച നയത്തില്‍ ശുപാര്‍ശ ചെയ്തിരുന്നതാണ്. അങ്ങനെ വരുമ്പോള്‍ ഇവര്‍ക്ക് കാര്യങ്ങളെ പഠിക്കുവാന്‍ സാവകാശം ലഭിക്കുകയും കണക്കുകള്‍ ക്രമീകരിക്കുന്നതിന് വിദഗ്ദ്ധരായ അക്കൌണ്ടന്ടുമാരെ നിയമിക്കേണ്ടതുമില്ലായിരുന്നു. ആദ്യപടി എന്ന നിലയില്‍ ജിഎസ്ടി നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം സൗജന്യമായി പരിചയപ്പെടുത്തുകയും ലക്ഷ്യം വച്ചിരുന്നു. ഇങ്ങനെ പലപല ഘട്ടമായി നടപ്പിലാക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിളർക്കാതെ, എല്ലാവരെയും പുതിയ സംവിധാനത്തിലേക്ക് കൊണ്ടുപോകാനും ഈ ആശയത്തില്‍ കോണ്ഗ്രസ് വിഭാവനം ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ "ഒരു രാഷ്ട്രം, ഒരു നികുതി." എന്ന ജിഎസ്ടി നയത്തില്‍ വളരെയധികം വ്യത്യാസം പ്രകടമാണ്. 0% മുതൽ 28% വരെ അഞ്ച് വ്യത്യസ്ത നികുതി സ്ലാബുകളുണ്ട്. ഇതിനുപുറമെ, ചില സാധനങ്ങള്‍ക്ക് .(പുകയില ഉത്പന്നങ്ങൾ പോലുള്ളവ) അധിക സെസ്സും ലെവിയും നല്‍കേണ്ടതുണ്ട്. ലക്ഷ്വറി ഇനങ്ങൾക്കും ഇത് ബാധകമാണ്. എന്നാല്‍, വൈദ്യുതി, റിയൽ എസ്റ്റേറ്റ്, പെട്രോളിയം ഉൽപന്നങ്ങൾ തുടങ്ങിയ സുപ്രധാന വസ്തുക്കളെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും ഇടയിലുള്ള അഭിപ്രായവ്യത്യാസത്തെ പരിഹരിക്കുന്നതിന് ഒരു സംവിധാനവുമില്ല. ജി.എസ്.ടിയുടെ കണക്കനുസരിച്ച് സംസ്ഥാന ഖജനാവിൽ 14% വർദ്ധനവ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇത് കൂടുതൽ വസ്തുക്കൾക്ക് കൂടിയ നികുതി ഏര്‍പ്പെടുത്തുന്നതില്‍ സമ്മർദ്ദം ചെലുത്തുന്നതായിരിക്കും. ചെറുകിട കച്ചവടക്കാരെ പുതിയ സംവിധാനവുമായി പരിചയപ്പെടാൻ അനുവദിക്കാതെ, തടഞ്ഞുനിർത്തിയ രീതിയിലാണ് ഇത് നടപ്പിലാക്കിയിരുന്നത്. പ്രതീക്ഷിച്ച പോലെ, ജി.എസ്.ടി.എൻ പലതരം തട്ടിപ്പുകൾക്ക് വിധേയമായി, ആദ്യമാസത്തിൽ തന്നെ സൈറ്റ് രണ്ടു തവണയിലധികം ഹാങ്ങായി. ഇത് വ്യാപാരമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയെന്നു പറയേണ്ടതില്ലെലോ. അതാണ്‌ ഇപ്പോഴും തുടരുന്നതും.