നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി; മൊത്ത ആഭ്യന്തര ഉത്പാദനം 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും, സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജിഡിപി.

നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി; മൊത്ത ആഭ്യന്തര ഉത്പാദനം 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി

ഏപ്രിൽ- ജൂൺ പാദത്തിലെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 5.7 ശതമാനത്തിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 7.9 ശതമാനമായിരുന്ന മൊത്ത ആഭ്യന്തര ഉത്പാദനമാണ് മൂന്നു വർഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയത്. തൊട്ടു മുൻപത്തെ പാദത്തിൽ ഇത് 6.1 ശതമാനം ആയിരുന്നു. നോട്ടു നിരോധനവും ജിഎസ്ടിയും തകിടം മറിച്ച ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും പുതിയ ചിത്രം ലോക ബാങ്കിന്റേതടക്കമുള്ള പ്രവചനങ്ങളെ അസാധുവാക്കുന്നതാണ്.

ഒരു നിശ്ചിത പ്രദേശത്ത് നിർണ്ണിത കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും ,സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം അഥവാ ജിഡിപി. ഒരു രാജ്യത്തിന്റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് ജിഡിപി. പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരെ ഉപയോഗിച്ച് റോയിറ്റേഴ്സ് നടത്തിയ വിലയിരുത്തലിൽ ഈ പാദത്തിൽ 6.6 ശതമാനം വളർച്ച നേടുമെന്നു പ്രവചിച്ചിരുന്നു.

എല്ലാ മേഖലകളും തകർച്ചയിലാണ്. കഴിഞ്ഞവർഷം ഇതേ കാലയളവി‍ൽ 10.7 ശതമാനം വളർച്ചാനിരക്കു രേഖപ്പെടുത്തിയ നിർമാണ മേഖല ഇത്തവണ 1.2 ശതമാനത്തിലേക്കു കുത്തനെ തകർന്നു.

ഇന്ത്യ ഇക്കൊല്ലം 7.2 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നും 2016 ലെ 6.8 ശതമാനം വളർച്ചയെ മറികടക്കാൻ രാജ്യത്തിനാകുമെന്നുമാണ് ലോക ബാങ്ക് പ്രവചിച്ചിരുന്നത്. ചൈനയുടെ വളർച്ച 6.5 ശതമാനത്തിലൊതുങ്ങും. ഇന്ത്യ 2018ൽ 7.5%, 2019ൽ 7.7% എന്നിങ്ങനെ വളർച്ച നേടാൻ സാധ്യതയുണ്ടെന്നും ചൈനയുടെ വാർഷിക വളർച്ച 6.3 ശതമാനം എത്തുമെന്നുമാണ് ലോക ബാങ്ക് പറഞ്ഞത്.

ജിഎസ്ടി നടപ്പാക്കിയ സാമ്പത്തിക വര്‍ഷത്തിന്റെ വരാനിരിക്കുന്ന രണ്ടാം പാദത്തിലും വളര്‍ച്ചാനിരക്ക് കുറയുമെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനം ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഉണര്‍വ് പകരുമെന്ന സര്‍ക്കാരിന്റെ അവകാശവാദങ്ങളെല്ലാം കാറ്റില്‍ പറത്തുന്നതാണ് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യക്വാര്‍ട്ടറിലെ ഫലം.

Read More >>