എഫ് വൺ ഇൻഫോ സൊലൂഷൻ കമ്പനിയെ സ്വന്തമാക്കി ഫ്ലിപ്കാര്‍ട്ട്

സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് വിഭാഗങ്ങൾക്ക് സെയിൽസ് സെഗ്മെൻറുകൾ ശക്തിപ്പെടുത്താനാണ് ഫ്ലിപ്കാർട്ടിന്റെ തന്ത്രം

എഫ് വൺ ഇൻഫോ സൊലൂഷൻ കമ്പനിയെ സ്വന്തമാക്കി ഫ്ലിപ്കാര്‍ട്ട്

സെക്കന്റ് ഹാന്റ് വിപണി കീഴടക്കാനൊരുങ്ങി ഇന്ത്യൻ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് പുതിയ ഏറ്റെടുക്കൽ നടത്തി. എഫ് വൺ ഇൻ ഫോ സൊലൂഷൻ എന്ന കമ്പനിയായ് ഫ്ലിപ്കാർട്ട് സ്വന്തമാക്കിയത്. സ്മാർട്ട്ഫോൺ, ഇലക്ട്രോണിക്സ് വിഭാഗങ്ങൾക്ക് സെയിൽസ് സെഗ്മെൻറുകൾ ശക്തിപ്പെടുത്താനാണ് ഫ്ലിപ്കാർട്ടിന്റെ തന്ത്രം.

ഫ്ലിപ്കാർട്ടിന്റെ സേവനദാതാക്കളായ ജീവ്‌സിന്റെ ഭാഗമായിരിക്കും ഇനിമുതൽ എഫ് വൺ. ഫ്ലിപ്കാർട്ടിനു വേണ്ടി ഫർണിച്ചർ ഉൾപ്പെടെ വലുതും ചെറുതുമായ വീട്ടുപകരണങ്ങൾക്കാവശ്യമായ പരിപാലനം നടത്തുന്നത് ജീവ്‌സ് ആണ്. ഇതോടെ മൊബൈൽ, ഐ.ടി., ഇലക്‌ട്രോണിക്സ് മേഖലകളിൽ ആജീവനാന്ത സേവനം ഉറപ്പുവരുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഉപയോഗിച്ച സാധനങ്ങളുടെ വിൽപ്പനയ്ക്കായി ഇ ബെ ഇന്ത്യയുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കാനാണ് ഫ്ലിപ്കാർട്ട് ലക്ഷ്യമിടുന്നത്. സ്മാർട്ട്‌ ഫോൺ ഉൾപ്പെടെയുള്ളവ ഇത്തരത്തിൽ വിൽപ്പനയ്ക്കെത്തിക്കും. ബൈബാക്ക് ഗാരന്റി, മാറ്റിവാങ്ങൽ എന്നിവയിലൂടെ കിട്ടുന്ന ഉത്പന്നങ്ങൾ ഉപയോഗയോഗ്യമാക്കി വിൽക്കുകയാണ് ചെയ്യുക. ഈ പദ്ധതിയിൽ പുതിയ ഏറ്റെടുക്കൽ വലിയ ഗുണം ചെയ്യും. 2012-ൽ സ്ഥാപിതമായ കമ്പനിയാണ് എഫ് വൺ ഇൻഫോ സൊലൂഷൻ.

900 ജീവനക്കാരെ എഫ് വൺ ഇൻഫോയുടെ സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെടുത്തിയിട്ടുണ്ട്. ആപ്പിൾ, സാംസങ്, എച്ച്.പി, ലെനോവോ, സോണി, അസ്സസ് തുടങ്ങിയ മുൻനിര ബ്രാൻഡുകളുമായി കമ്പനിയുടെ പങ്കാളിത്തമുണ്ട്. എഫ് വൺ ഇൻഫോ സൊഷൂഷൻ ഈ സെഗ്മെൻറിൽ വളർന്നുകൊണ്ടിരിക്കുന്ന ഒരു ശൃംഖലയാണ്. അതിലെ വൈദഗ്ധ്യമാണ് ഒരു വലിയ ഏറ്റെടുക്കലിലേക്ക് പോകുന്നത്. ഫ്ലിപ്കാർട്ട് വൺ ഇൻഫോയെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമേയുള്ളുവെന്ന് ഫ്ലിപ്കാർട്ട് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.

Read More >>