ഇന്ത്യൻ സാമ്പത്തിക വളർച്ച 7.2 ആയി കുറയുമെന്ന് ഫിച്ച് റേറ്റിംഗ്സ്; രൂപയുടെ മൂല്യവും ഇടിയും

2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു.

ഇന്ത്യൻ സാമ്പത്തിക വളർച്ച 7.2 ആയി കുറയുമെന്ന് ഫിച്ച് റേറ്റിംഗ്സ്; രൂപയുടെ മൂല്യവും ഇടിയും

നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം റേറ്റിങ് ഏജന്‍സിയായ ഫിച്ച് വെട്ടിക്കുറച്ചു. നേരത്തെ പ്രവചിച്ചിരുന്ന 7.8 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായാണ് കുറച്ചിരിക്കുന്നത്.

2019 അവസാനത്തോടെ ഡോളര്‍ കരുത്താര്‍ജിക്കുമെന്നും ഡോളറിനെതിരെ രൂപയുടെ വിനിമയമൂല്യം 75 ആകുമെന്നും ഫിച്ച് വിലയിരുത്തുന്നു. 2019-20 വര്‍ഷത്തെ സാമ്പത്തിക വളർച്ച 7.3 ശതമാനത്തില്‍നിന്ന് 7 ശതമാനമായും കുറച്ചിട്ടുണ്ട്.

അതേസമയം, 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ രാജ്യത്തിന്റെ വളര്‍ച്ച 7.5 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്കിന്റെ അഞ്ചാമത്തെ ദ്വൈമാസ അവലോകന യോഗം വിലയിരുത്തിയിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തെ ജിഡിപി വളര്‍ച്ച 7.4 ശതമാനത്തില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞെന്നും ആര്‍ബിഐ വിലയിരുത്തുന്നു.

Story by