പണം കൈമാറാന്‍ ഇനി ഗൂഗിള്‍ 'തേസി'ലൂടെ

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) യൂണിഫെഡ് പേമെന്റ്‌സ് ഇന്റര്‍ഫേസിന്റെയും(യുപിഐ) റിസര്‍വ് ബാങ്കിന്റെയും അടിസ്ഥാനത്തിലുമായിരിക്കും തേസിന്റെ പ്രവര്‍ത്തനം

പണം കൈമാറാന്‍ ഇനി ഗൂഗിള്‍ തേസിലൂടെ

ഗൂഗിളുന്റെ യൂണിഫെഡ് പേമെന്റ് ഇന്റര്‍ഫേസ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേമെന്റ് സര്‍വ്വീസായ 'തേസ്' തിങ്കളാഴ്ച ധനമന്ത്രി അരുണ്‍ ജയ്റ്റലി പുറത്തിറക്കും. മൊബൈല്‍ വഴി ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് മറ്റൊന്നിലേക്ക് കൈമാരാവുന്ന ആപ്ലിക്കേഷനാണിത്.

നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) യൂണിഫെഡ് പേമെന്റ്‌സ് ഇന്റര്‍ഫേസിന്റെയും(യുപിഐ) റിസര്‍വ് ബാങ്കിന്റെയും അടിസ്ഥാനത്തിലുമായിരിക്കും തേസിന്റെ പ്രവര്‍ത്തനം. വേഗം എന്നാണ് തേസിന്റെ അര്‍ത്ഥം.

ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ പേമെന്റ് സിസ്റ്റത്തില്‍ യുപിഐ വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാന്‍ വാട്‌സ്ആപ്പ് ഏതാനും ബാങ്കുകളുമായി ചര്‍ച്ച നടത്തി വരികയാണ്. വീ ചാറ്റ്, ഹൈക്ക് മെസഞ്ചര്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇതിനകം തന്നെ യുപിഐ അധിഷ്ഠിത സേവനങ്ങളെ നിലവില്‍ പിന്തുണയ്ക്കുന്നുണ്ട്.

Read More >>