ഇന്ത്യ 7.4 ശതമാനം വളർച്ച കെെവരിക്കും: കാർഷികമേഖലയ്ക്ക് നേടമാകുമോ?

ആ​ഗോള വ്യാപാര യുദ്ധം കയറ്റുമതിയെ ബാധിക്കുമെന്ന് ആശങ്ക ആർബിഎെയ്ക്കുണ്ട്

ഇന്ത്യ 7.4 ശതമാനം വളർച്ച കെെവരിക്കും: കാർഷികമേഖലയ്ക്ക് നേടമാകുമോ?

നടപ്പു സാമ്പത്തിക വർഷം സാമ്പത്തിക രം​ഗത്ത് 7.4 ശതമാനം വളർച്ച നേടുമെന്ന് റിസർവ് ബാങ്ക് ഒാഫ് ഇന്ത്യ. കമ്പനികളുടെ മികച്ച പ്രകടനം വളർച്ചയ്ക്ക് വേ​ഗം കൂട്ടും. അതേ സമയം ആ​ഗോള വ്യാപാര യുദ്ധം കയറ്റുമതിയെ ബാധിക്കുമെന്ന് ആർബിഎെയ്ക്കുണ്ട്. മികച്ച കാലവർഷം ഇക്കുറി കാർഷികമേഖലയ്ക്ക് നേടമാകും ഇത് കാർഷകരുടെ വരുമാനവും കൂട്ടുമെന്നാണ് കണക്ക് കൂട്ടുന്നത്.

ആദ്യ പകുതിയിൽ 7.5-7.6 ശതമാനവും രണ്ടാം പകുതിയിൽ 7.3-7.4 ശതമാനവും വളർച്ചയാണ് ലക്ഷ്യമിടുന്നത്. 2019-2020 ൽ ആദ്യ മൂന്നു മാസത്തിൽ 7.5 ശതമാനം വളർച്ചയും നേടാനാകും. അതോടപ്പം നടപ്പു സാമ്പത്തിക വർഷം രണ്ടാം പകുതിയിൽ നാണ്യപ്പെരുപ്പം 4.8 ശതമാനത്തിൽ എത്തുമെന്ന് ആർബിഎെ വിലയിരുത്തുന്നുണ്ട്. ജൂലെെ-സെപ്റ്റംബർ കാലയളവിൽ നാണ്യപ്പെരുപ്പം 4.6 ശതമാനമായിരിക്കും. 2019-2020 വർഷത്തിൽ ആദ്യ മൂന്ന് മാസം ഇത് അഞ്ചു ശതമാനത്തിലെത്തുമെന്നും കണക്കാക്കുന്നു. ഖാരിഫ് വിളകളുടെ താങ്ങുവിലയിൽ (എംഎസ്പി) വരുത്തിയ വർധന ഭക്ഷ്യ ഉൽപ്പന്ന വിലയെ സ്വാധീനിക്കുമെന്നും കരുതുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ എംഎസ്പിയിൽ ഉണ്ടായ കനത്ത വില വർദ്ധനയാണിത്.

എന്നാൽ പലിശ നിരക്കിലെ വർധന റിയാൽറ്റി മേഖലയെ സ്വാധീനിക്കുമെന്നാണ് ഈ രം​ഗത്തെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. റിയൽറ്റി മേഖലയ്ക്ക് ഉണർവ് പകരാൻ പലിശ നിരക്കിൽ ഇളവ് വരുത്തേണ്ടിയിരുന്നുവെന്ന് ക്രെഡായ് ദേശീയ വെെസ് പ്രസിഡന്റ് മനോജ് ​ഗൗർ പറഞ്ഞു. ഭവന വായ്പാ പലിശ ഉയരുമെന്ന ആശങ്കയും ഇതിനോടകം സൃഷ്ടിക്കുമെന്ന് വ്യക്തമാണ്.

ആർബിഎെ പലിശ നിരക്ക് ഉയർത്തിയത് ഒാഹരി വിപണികൾ താഴ്ത്തി. തുടർച്ചയായി ഏഴ് പ്രവൃത്തി ദിവസങ്ങൾ കുതിപ്പു നടത്തിയ വിപണി സെൻസെക്സ് റെക്കോർഡ് നിലവാരത്തിൽ എത്തുകയും ചെയ്തിരുന്നു. ഇന്നലെ 84.96 പോയിന്റ് കുറഞ്ഞ് 37,521.62 ൽ സെൻസെക്സ് എത്തി. നിഫ്റ്റി 10.30 പോയിന്റ് കുറഞ്ഞ് 11346.20 ൽ അവസാനിപ്പിച്ചു. ബാങ്കിങ്, ഒാട്ടോമൊബെെൽ ഒാഹരികളാണ് കുറഞ്ഞത്.


Read More >>