പ്രതിദിനം അഞ്ചു കോടി രൂപ: ഇന്ത്യയിലെ വിലപിടിച്ച പരസ്യതാരമായി വിരാട് കോഹ്‌ലി

പ്രതിദിനം രണ്ടര ലക്ഷം മുതല്‍ നാലു ലക്ഷം വരെയായിരുന്നു അദ്ദേഹത്തിന്റെ മുമ്പത്തെ നിരക്ക്. പെപ്‌സികോയുമായുള്ള കരാര്‍ പുതുക്കാനിരിക്കേയാണ് പ്രതിഫലത്തില്‍ വന്‍ കുതിപ്പ്.

പ്രതിദിനം അഞ്ചു കോടി രൂപ: ഇന്ത്യയിലെ വിലപിടിച്ച പരസ്യതാരമായി വിരാട് കോഹ്‌ലി

പരസ്യത്തില്‍ അഭിനയിക്കുന്നതിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. പ്രതിദിനം അഞ്ചു കോടി രൂപയാണ് കോഹ്‌ലിയുടെ പുതിയ നിരക്ക്. ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിലേയ്ക്ക് ഉയര്‍ന്നു കോഹ്ലി.

പ്രതിദിനം രണ്ടര ലക്ഷം മുതല്‍ നാലു ലക്ഷം രൂപ വരെയായിരുന്നു അദ്ദേഹത്തിന്റെ മുമ്പത്തെ നിരക്ക്. പെപ്‌സികോയുമായുള്ള കരാര്‍ പുതുക്കാനിരിക്കേയാണ് പ്രതിഫലത്തില്‍ വന്‍ കുതിപ്പ്. പെപ്‌സി ഉല്‍പന്നങ്ങള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യം പരിഗണിച്ച് പെപ്‌സിയുമായുള്ള കരാര്‍ പുതുക്കുന്ന കാര്യം തീരുമാനം ആയിട്ടില്ലെന്ന് അറിയുന്നു. എന്നാല്‍ പ്രതിഫലത്തില്‍ വര്‍ദ്ധന ഉണ്ടായ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി വാങ്ങിയിരുന്ന പ്രതിഫലത്തേക്കാള്‍ കൂടുതലാണ് കോഹ്‌ലിയുടെ പുതിയ നിരക്ക്. ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിംങ്, രണ്‍ബീര്‍ കപൂര്‍ എന്നിവരേക്കാള്‍ വില കൂടിയ താരമാണ് കോഹ്‌ലി ഇപ്പോള്‍.

സാധാരണ കമ്പനികള്‍ താരങ്ങളുമായി കരാറിലെത്തുന്നത് വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം എന്ന കണക്കിലാണ്. പരസ്യങ്ങളില്‍ അഭിനയിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും മാധ്യമങ്ങളുമായി സംസാരിക്കുന്നതിനുമെല്ലാമായിട്ടാണ് അത്. അപ്പോള്‍ ഒരു വര്‍ഷത്തില്‍ പരസ്യത്തില്‍ അഭിനയിക്കുന്നതിന് ഇരുപതു കോടി രൂപ വരെയായിരിക്കും കോഹ്‌ലിയുടെ വരുമാനം.