കോഗ്നിസാന്റ് 6000 തൊഴിലാളികളെ പിരിച്ച് വിടുന്നു

ഓട്ടോമേഷന്റെ ഭാഗമായി ഐറ്റി മേഖലയിൽ ധാരാളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ കാരണം ഇന്ത്യയിലെ ഐറ്റി കമ്പനികൾ പരുങ്ങലിലാകുന്നുണ്ടെന്നും പറയുന്നു.

കോഗ്നിസാന്റ് 6000 തൊഴിലാളികളെ പിരിച്ച് വിടുന്നു

പ്രമുഖ ഐ റ്റി കമ്പനിയായ കോഗ്നിസാന്റ് 6000 തൊഴിലാളികളെ പിരിച്ചു വിടാനൊരുങ്ങുന്നെന്ന് റിപ്പോർട്ട്. മൊത്തം തൊഴിലാളികളുടെ 2 ശതമാനം വരും ഇത്. ഏകദേശം 2.6 ലക്ഷം തൊഴിലാളികളാണ് കോഗ്നിസാന്റിൽ ഉള്ളതെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലും മുൻ നിരയിലുള്ള ഐറ്റി കമ്പനിയാണ് കോഗ്നിസാന്റ്.

കമ്പനി വക്താവ് പറയുന്നത് ഈ പിരിച്ചുവിടൽ എല്ലാ വർഷവും നടക്കുന്ന വിശകലനത്തിന്റെ ഭാഗമാണെന്നാണ്. മോശം പ്രകടനം നടത്തുന്നവരെ ഒഴിവാക്കുന്നതിനായുള്ള പ്രകടനവിശനകലനം. പിരിച്ചു വിടാനിരിക്കുന്ന തൊഴിലാളികളുടെ എണ്ണത്തിൽ വിത്യാസം വരാമെങ്കിലും അടിസ്ഥാനപരമായ ഒരു കാര്യമാണിതെന്ന് വക്താവ് വിശദീകരിച്ചു. പ്രകടനം അനുസരിച്ചാണ് കോഗ്നിസാന്റിൽ വിലയിരുത്തൽ നടക്കാറുള്ളത്. അതനുസരിച്ച് വേതനത്തിലും വിത്യാസം ഉണ്ടാകും.

എന്നാൽ ഓട്ടോമേഷന്റെ ഭാഗമായി ഐറ്റി മേഖലയിൽ ധാരാളം തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുമെന്ന് വിദഗ്ധർ പറയുന്നുണ്ട്. സാങ്കേതികവിദ്യയിലെ മാറ്റങ്ങൾ കാരണം ഇന്ത്യയിലെ ഐറ്റി കമ്പനികൾ പരുങ്ങലിലാകുന്നുണ്ടെന്നും പറയുന്നു.