ജിഎസ്ടി ഇനി ഒറ്റ ക്ലിക്കില്‍: മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സിബിഇസി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ജിഎസ്ടി റേറ്റ്‌സ് ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

ജിഎസ്ടി ഇനി ഒറ്റ ക്ലിക്കില്‍: മൊബൈല്‍ ആപ്പുമായി കേന്ദ്രസര്‍ക്കാര്‍

ജി.എസ്.ടി യുടെ എല്ലാ സേവന നിരക്കുകളും അറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആപ്പ് പുറത്തിറക്കി. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സി.ബി.ഇ.സി ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ജി.എസ്.ടി റേറ്റ്‌സ് ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.

വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉത്പന്നങ്ങളുടെ സേവന നിരക്കുകള്‍ എളുപ്പത്തില്‍ അറിയാന്‍ സാധിക്കുന്ന രീതിയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഉത്പന്നങ്ങളുടെ സേവനങ്ങള്‍, അവയുടെ ജി.എസ്.ടി നിരക്കുകള്‍ കണ്ടെത്തുന്നതിനും ഉത്പന്നങ്ങളുടെ നിരക്കുകള്‍ സംബന്ധിച്ച വിവരങ്ങളും ആപ്പില്‍ ലഭ്യമാണ്.

വിവിധ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും സർക്കാർ ഈടാക്കുന്ന നികുതി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ജി.എസ്.ടി നിരക്കില്‍ ബോധവല്‍ക്കരണം നടത്തുകയെന്നതാണ് ആപ്ലിക്കേഷന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ജനസംഖ്യയില്‍ 55 ശതമാനത്തിലധികം പേര്‍ക്ക് ജിഎസ്ടിയെക്കുറിച്ച് അറിയില്ലെന്ന് മൊബൈല്‍ വെയര്‍ ആപ്ലിക്കേഷന്‍ നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഹിന്ദിയിലും ഇംഗ്ലീഷും കൂടാതെ മറ്റ് 10 പ്രാദേശിക ഭാഷകളിലും ജി.എസ്.ടിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആപ്പിലൂടെ അറിയാം. cbec.gov.in ല്‍ ജിഎസ്ടി സേവനം ലഭ്യമാണ്. ജൂലൈ ഒന്നിനാണു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയത്.

Read More >>