വിലകിഴിവും അധിക ഡേറ്റയും; ബിഎസ്എൻഎൽ പുതിയ ഒാഫർ ഇന്ന് മുതൽ

ബിഎസ്എൻഎലിന്റെ ഏറ്റവും പുതിയ ലൂട്ട് ലോ ഒാഫർ ഇന്ന് മുതൽ പ്രാബല്യത്തിൽ. അറുപത് ശതമാനം വിലക്കിഴിവും 500 എംബി അധിക ഡേറ്റയുമാണ് ഇപ്രകാരം ലഭിക്കുക

വിലകിഴിവും അധിക ഡേറ്റയും; ബിഎസ്എൻഎൽ പുതിയ ഒാഫർ ഇന്ന് മുതൽ

പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായുള്ള ബിഎസ്എൻഎലിന്റെ ഏറ്റവും പുതിയ ലൂട്ട് ലോ ഒാഫർ ഇന്ന് മുതൽ പ്രാബല്യത്തിൽ. അറുപത് ശതമാനം വിലക്കിഴിവും 500 എംബി അധിക ഡേറ്റയുമാണ് ഇപ്രകാരം ലഭിക്കുക. ഒാഫറിന്റെ ഭാ​ഗമായി ബിഎസ്എൻഎൽ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു.

225, 325, 525, 725, 799, 1,125, 1,525 തുടങ്ങിയ പ്ലാനുകൾക്ക് 500 എംബി,3 ജിബി,7ജിബി, 15ജിബി,30ജിബി,60ജിബി,90 ജിബി തുടങ്ങിയ പ്ലാനുകളിൽ വേ​ഗതനിയന്ത്രണമില്ലാതെ ഉപയോ​ഗിക്കാം. മികച്ച സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകാൻ ബിഎസ്എൻഎൽ പ്രതിജ്ഞാബദ്ധമാണെന്ന് ബോർഡ് ഡയറക്ടർ ആർകെ മിത്തൽ പറഞ്ഞു.

അടുത്തകാലത്തായി മികച്ച ഓഫറുകളാണ് പോസ്റ്റ്‌പെയ്ഡ്, പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി ബി.എസ്.എന്‍.എല്‍ രം​ഗത്തെത്തിയിരുന്നത്. പോസ്റ്റ് പേയ്ഡ് ഒാഫറുകൾ പരിഷ്കരിച്ചുകൊണ്ട് റിലയൻസ് ജിയോയും ഇക്കഴിഞ്ഞ ജൂണിൽ മത്സരം ശക്തമാക്കിയിരുന്നു.

Story by
Read More >>