മിനിമം ബാലൻസ് കെണി: മൂന്നര വർഷത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊള്ളയടിച്ചത് 10000 കോടി രൂപ

പാർലമെൻ്റിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

മിനിമം ബാലൻസ് കെണി: മൂന്നര വർഷത്തിനുള്ളിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊള്ളയടിച്ചത് 10000 കോടി രൂപ

ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ ഉപഭോക്താക്കളിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊള്ളയടിച്ചത് 10000 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. പാർലമെൻ്റിൽ സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോർട്ട് പുറത്തു വിട്ടത്.

2012 മുതൽ മിനിമം ബാലൻസ് സൂക്ഷിക്കാത്ത ബാങ്ക് അക്കൗണ്ടുകളിൽ നിന്നും എസ്ബിഐ പിഴ ഈടാക്കിയിരുന്നു. പിന്നീട് 2016ൽ ഇത് നിർത്തി. പിന്നീട് അടുത്ത വർഷം മുതൽ വീണ്ടും എസ്ബിഐ ഇത്തരത്തിലുള്ള പിഴ ഈടാക്കിത്തുടങ്ങി. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുകയും പിഴയുടെ അളവും എസ്ബിഐ കുറച്ചിരുന്നു. എന്നിട്ടും എസ്ബിഐ ഈടാക്കിയ പിഴയുടെ അളവ് ഞെട്ടിക്കുന്നതാണ്. മറ്റു ബാങ്കുകളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ലെങ്കിലും അവരും പിഴ അടിസ്ഥാനത്തിൽ വലിയ തുക ഈടാക്കിയിട്ടുണ്ടെന്നാണ് വിവരം.

ലോക്സഭാ എംപി ദിബ്യേന്ദു അധികാരിയുടെ ചോദ്യത്തിനു മറുപടി ആയാണ് ഇക്കാര്യങ്ങൾ പാർലമെൻ്റ് ഇക്കാര്യം അറിയിച്ചത്.

Story by