നാല് ദിവസം ബാങ്ക് അവധി; എടിഎമ്മുകളിൽ പണം നിറയ്ക്കും

നാലു ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പ്രത്യേക നിർദേശം.അവധികൾക്കു മുൻപേ നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നാൽ അവധി ദിവസങ്ങളിലും നിറയ്ക്കും

നാല് ദിവസം ബാങ്ക് അവധി; എടിഎമ്മുകളിൽ പണം നിറയ്ക്കും

ബാങ്കുകൾക്ക് തിങ്കൾ മുതൽ വെള്ളിവരെ തുടർച്ചയായ അവധി. മഹാനവമി, വിജയദശമി, ഞായർ, ഗാന്ധി ജയന്തി എന്നിങ്ങനെ (29, 30, 1, 2 തീയതികൾ) നാലു ദിവസമാണ് ബാങ്ക് അവധി. നാലു ദിവസം തുടർച്ചയായി ബാങ്ക് അവധികൾ വരുന്നതിനാൽ എടിഎമ്മുകളിൽ പണം നിറയ്ക്കാൻ പ്രത്യേക നിർദേശം.അവധികൾക്കു മുൻപേ നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നാൽ അവധി ദിവസങ്ങളിലും നിറയ്ക്കും.

എടിഎം നിറയ്ക്കാൻ ബാങ്ക് ചെസ്റ്റുകളിൽ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ശാഖകൾക്കകത്തും അതിനോടു ചേർന്നുമുള്ള എടിഎമ്മുകളിൽ അവധിക്കിടെ ഒരു ദിവസവും പണം നിറയ്ക്കും. പഴയ എസ്ബിടിയുടേതും ചേർത്ത് എസ്ബിഎെയക്ക് ഇപ്പോൾ 3000 എടിഎമ്മുകളാണു സംസ്ഥാനത്തുള്ളത്. ബാങ്കവധി എ.ടി.എം. പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എ.ടി.എം. വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Read More >>