ബജാജ് - കാവസാക്കി ബന്ധം വേർപെടുത്തുന്നു

ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യ കാവസാക്കി മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും ഇന്ത്യയിലെ വിൽപ്പന നടത്തുക. ജപ്പാൻ കമ്പനിയായ കാവസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ ഭാഗമാണ് ഇന്ത്യ കാവസാക്കി മോട്ടോഴ്സ്. 2010 ലാണ് ഇന്ത്യ കാവസാക്കി പ്രവർത്തനം ആരംഭിച്ചത്.

ബജാജ് - കാവസാക്കി ബന്ധം വേർപെടുത്തുന്നു

മോട്ടോർ വാഹന നിർമ്മാതാക്കളായ ബജാജും കാവസാക്കിയും ഇന്ത്യയിൽ ഒന്നിച്ചുള്ള കച്ചവടം അവസാനിപ്പിക്കാൻ ധാരണയിലെത്തി. ഏപ്രിൽ ഒന്ന് മുതൽ പങ്കാളികളായിട്ടുള്ള വിൽപ്പനയും തുടർന്നുള്ള സേവനങ്ങളും നിർത്താനാണ് തീരുമാനമായത്.

ഏപ്രിൽ ഒന്നിന് ശേഷം ഇന്ത്യ കാവസാക്കി മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആയിരിക്കും ഇന്ത്യയിലെ വിൽപ്പന നടത്തുക. ജപ്പാൻ കമ്പനിയായ കാവസാക്കി ഹെവി ഇൻഡസ്ട്രീസിന്റെ ഭാഗമാണ് ഇന്ത്യ കാവസാക്കി മോട്ടോഴ്സ്. 2010 ലാണ് ഇന്ത്യ കാവസാക്കി പ്രവർത്തനം ആരംഭിച്ചത്. ബജാജും കാവസാക്കിയും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലെ പങ്കാളിത്തം തുടരും.

ഇന്ത്യയിൽ ബജാജും കെടിഎമ്മും ഒരുമിച്ച് പ്രവർത്തിക്കും. ബജാജ് – കെടിഎം പങ്കാളിത്തം 2012 ൽ ആരംഭിച്ചിരുന്നു. 200 ഡ്യൂക്ക് ബൈക്കുകളായിരുന്നു അവർ ആദ്യം വിപണിയിൽ ഇറക്കിയത്. ഡ്യൂക്ക്, ആർ സി എന്നീ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് അടുത്ത നീക്കം.

കെടിഎം മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബജാജ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിക്കുന്നു.

Read More >>